തിരുവനന്തപുരം: റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട അപേക്ഷകള്‍ ഇനി ഓണ്‍ലൈനായും അക്ഷയ കേന്ദ്രങ്ങള്‍ വഴിയും മാത്രം സ്വീകരിക്കാന്‍ തീരുമാനം. ഇതുവരെ ഓണ്‍ലൈന്‍ സംവിധാനത്തിന് പുറമെ, താലൂക്ക് സപ്ലൈ, സിറ്റി റേഷനിംഗ് ഓഫീസിലും അപേക്ഷ സ്വീകരിക്കാന്‍ സൗകര്യം ഉണ്ടായിരുന്നു. ഇതാണ് ഓണ്‍ലൈന്‍ സംവിധാനം മാത്രമായി ചുരുക്കിയത്. ഇനി മുതല്‍ വിദ്യാഭ്യാസ സംബന്ധമായോ, ചികിത്സ ആനുകൂല്യങ്ങള്‍ക്കോ മാത്രമേ താലൂക്ക് സപ്ലൈ ഓഫീസുകളില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയൂ. നേരിട്ട് ലഭിച്ച അപേക്ഷകളുടെ ഡാറ്റാ എന്‍ട്രി നടപടികള്‍ അന്തിമ ഘട്ടത്തിലാണ്.