മലപ്പുറം: കക്കോവ് വലിയ ജുമാ അത്ത് പള്ളി തെരെഞ്ഞെടുപ്പിനിടെ സംഘര്‍ഷം ഉണ്ടായി. ഇതിനു പിന്നാലെ വോട്ടെടുപ്പ് നടക്കുന്നതിനിടെ എപി വിഭാഗം പ്രവര്‍ത്തകര്‍ ബാലറ്റ് പെട്ടിയെടുത്തോടി. ഇവരെ പോലീസ് പിടികൂടി. പുല്പറമ്പില് ഹനീഫ, കുണ്ടിയോട്ട് അലി അക്ബര്‍ എന്നിവരാണ് പിടിയിലായത്.
എന്നാല്‍ ബാലറ്റ് പെട്ടി കണ്ടത്താനായിട്ടില്ല. തെരെഞ്ഞെടുപ്പ് നടക്കുന്നത് വന്‍ പൊലീസ് സന്നാഹത്തിലാണ്. വഖഫ് ബോര്‍ഡ് നിര്‍ദേശത്തെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. എപി-ഇകെ വിഭാഗക്കാര്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് മൂന്ന് വര്‍ഷമായി പള്ളി അടച്ചിട്ടിരിക്കുകയായിരുന്നു.