തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ വിശദീകരണവുമായി മുന്നോക്ക വികസന കോര്പറേഷന് ചെയര്മാന് ആര് ബാലകൃഷ്ണപ്പിള്ള.ചുംബന സമരം നടത്താന്‍ സ്വാതന്ത്ര്യം വേണമെന്ന് പറയുന്നതുപോലെ ശബരിമലയില്‍ കയറാന്‍ അനുമതി വേണമെന്ന് പറയുന്നത് വിഡ്ഡിത്തമെന്ന് ബാലകൃഷ്ണപ്പിള്ള പറഞ്ഞു.
ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കണമെന്നും യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ വിശ്വാസങ്ങളും ആചാരങ്ങളും പരിരക്ഷിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച വിധി പുറപ്പെടുവിച്ചത് കോടതിയാണ്. ഇക്കാര്യത്തില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.