കുട്ടികളുടെ ചെറിയൊരു ചിരിയാണെങ്കിലും വന്‍ പ്രചാരണം ആയിരിക്കും സോഷ്യല്‍മീഡിയകളില്‍. കുറുമ്പത്തികളെയാണ് എന്നും പ്രിയം. അത്തരത്തിലൊരു വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ മറ്റും വൈറലാകുന്നത്. കൂട്ടു കൂടി ഇരിക്കുമ്പോള്‍ അമ്മയെ തല്ലുന്ന അച്ഛനെ ശാസിച്ചും ഉപദ്രവിച്ചുമുള്ള കൊച്ചുമിടുക്കിയാണ് നിറയുന്നത്.
അച്ഛന് തല്ലുമ്പോള്‍ അമ്മ കരയുന്നത് കാണാന്‍ ഈ കൊച്ചു മിടുക്കിക്ക് ആവുന്നില്ല. തല്ലരുതെന്ന് അച്ഛനോട് ശാസിച്ചും കണ്ണീര് ഒഴുക്കിയും പറഞ്ഞ് ഏല്‍ക്കുന്നില്ലെന്ന് മനസിലായതോടെ പിന്നെ അക്രമം തുടങ്ങുകയായിരുന്നു. തല്ലുന്ന കൈപിടിച്ചു മാറ്റുന്നതും അച്ഛന്റെ തോളില്‍ പിടിച്ചു കടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. നിമിഷങ്ങള്‍ക്കകമാണ് കുട്ടി കുറുമ്പത്തി വൈറലായത്.