തിരുവനന്തപുരം: രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ ഒഴികെ മറ്റാരുടെയും ചിത്രം സര്‍ക്കാര്‍ ഓഫീസില്‍ പ്രദര്ശിപ്പിക്കേണ്ടതില്ലെന്നു നിര്‍ദേശം. ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പാണ് ഇതു സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.
ഏതെങ്കിലും സര്‍ക്കാര്‍ സ്ഥാപനം ഒരു മഹത് വ്യക്തിയുടെ പേരിലാണ് അറിയപ്പെടുന്നതെങ്കില്‍, അദ്ദേഹത്തിന്റെ ഫോട്ടോ വകുപ്പ് മേലധികാരിയുടെ അനുമതിയോടെ ഓഫീസില്‍ പ്രദര്‍ശിപ്പിക്കാം. രാഷ്ട്രപിതാവിന്റെ ഒഴികെയുള്ള ചിത്രങ്ങള്‍ പുരാവസ്തു വകുപ്പിലേക്ക് കൈമാറ്റം ചെയ്യാവുന്നതാണ്.
എല്ലാ മുന്‍ഗാമികളുടേയും പേര്, പ്രവര്‍ത്തന കാലയളവ് എന്നിവ കൃത്യമായി പട്ടികയില്‍ ഉണ്ടെന്ന് ഉറപ്പാക്കിശേഷമേ ഏതെങ്കിലും സര്‍ക്കാര്‍ സ്ഥാപനത്തില്‍ സ്ഥാപന മേലധികാരിയുടെ പ്രവര്‍ത്തന കാലയളവ് തുടര്‍ച്ചയായി എഴുതി വയ്ക്കാവൂ എന്നും സര്‍ക്കുലര്‍ പറയുന്നു