കൊച്ചി: മുന്‍ മന്ത്രി കെഎം മാണിയുടെ ബാര്‍ കോഴ കേസ് തുടരന്വേഷണം സ്റ്റേ ചെയ്ത് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന ആവശ്യം ഹൈകോടതി നിരാകരിച്ചു. മാണി ഹൈകോടതിയെ സമീപിച്ചത് മൂന്നു പ്രാവശ്യം അന്വേഷിച്ച് അവസാനിപ്പിച്ച കേസ് വീണ്ടും അന്വേഷിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ്.
കോടതി വിജിലന്‍സിനോട് ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശിച്ചു. പൊതുപ്രവര്‍ത്തകര്‍ക്ക് എതിരെയുള്ള കേസില്‍ അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി വേണമെന്ന തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് വിഎസ് അച്യുതാനന്ദന് നല്കിയ ഹര്‍ജി ഈ മാസം 15ന് പരിഗണിക്കാനായി മാറ്റിയിട്ടുണ്ട്.