പാലക്കാട്: അനധികൃതമായി കേരളത്തിലേക്ക് കൊണ്ടുവന്ന നാലു കിലോ വെള്ളി ആഭരണങ്ങള്‍ പിടികൂടി. വാളയാര്‍ ചെക് പോസ്റ്റിലെ പരിശോധനയിലാണ് മൂന്ന് ലക്ഷം വിലവരുന്ന ആഭരണങ്ങള്‍ എക്സൈസ് സംഘം പിടികൂടിയത്.
പാലക്കാട് പള്ളിപ്പുറം സ്വദേശിയായ ഈശ്വര്‍ ലാലിനെ മണ്ണാര്‍ക്കാട് എക്സൈസ് ഇന്‍സ്പെക്ടര്‍ ബാലസുബ്രമണ്യന് ജിഎസ്ടി സംഘത്തിന് കൈമാറി.