കൊച്ചി: മലയാള സിനിമയില്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ രൂപീകരിക്കണമെന്നാവശ്യപ്പെട്ട് വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മലയാള സിനിമയിലെ ലൈംഗിക ചൂഷണം അടക്കമുളളവ തടയണമെന്നാവശ്യപ്പെട്ടാണ് നടിമാരായ റിമ കല്ലിങ്കലും പത്മപ്രിയയും കോടതിയെ സമീപിച്ചിരിക്കുന്നത്.
സംസ്ഥാന സര്‍ക്കാരിനെയും അമ്മയെയും എതിര്‍കക്ഷിയാക്കിയാണ് ഹര്‍ജി. തൊഴിലിടത്തെ ലൈംഗീകാതിക്രമം തടയാനുള്ള നിയമം സൊസൈറ്റികള്‍ക്കുള്‍പ്പടെ ബാധകമാണെന്ന് ഹര്‍ജിയിയില്‍ ചൂണ്ടിക്കാട്ടുന്നു.