കൊച്ചി: ഉമ്മന്‍ചാണ്ടിക്കെതിരെയും കെസി വേണുഗോപാലിനെതിരെയും സരിത എസ്നായരുടെ ലൈംഗികാരോപണ പരാതിയില്‍ കേസെടുത്ത നടപടി രാഷ്ട്രീയ പ്രേരിതമെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്. ശബരിമല, പ്രളയം ഉള്‍പ്പടെ സംസ്ഥാന സര്‍ക്കാര്‍ പ്രതിക്കൂട്ടിലായ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ മാറ്റാനുള്ള ആസൂത്രിത നീക്കമാണിതെന്നും ബെന്നി ആരോപിച്ചു.
കേസിനെ യുഡിഎഫ് രാഷ്ട്രീയപരമായി നേരിടും. രാഷ്ട്രീയകാര്യ സമിതിയില്‍ ചര്‍ച്ച ചെയ്ത ശേഷം തുടര്‍നടപടികളുമായി മുന്നോട്ട് പോകുമെന്ന് ബെന്നി ബെഹ്നാന് കൊച്ചിയില്‍ പ്രതികരിച്ചു.