പത്തനംതിട്ട: ശബരിമല -നിലയ്ക്കലില്‍ നിരോധനാഞ്ജ ലംഘിച്ച് പ്രതിഷേധിക്കാനെത്തിയ അഞ്ച് പ്രതിഷേധകരെ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്യപ്പെട്ടവര്‍ അഞ്ച് പേരും സ്ത്രീകളാണ്. അതേസമയം അറസ്റ്റിലായവര്‍ നിലയ്ക്കല്‍ സ്റ്റേഷനില്‍ പ്രതിഷേധിക്കുകയാണ്. പോലീസുകാരും പ്രതിഷേധകരും തമ്മില്‍ വാക്കേറ്റമുണ്ടായി.
നിലയ്ക്കല്‍ അമ്പലത്തില്‍ ദര്ശനത്തിനെത്തിയതാണ് തങ്ങളെന്നാണ് ഇവരുടെ വാദം. എന്തിനാണ് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചെന്നും പ്രതിഷേധക്കാര്‍ ചോദിക്കുന്നു. റാന്നി സ്വദേശികളാണ് അറസ്റ്റിലായ സ്ത്രീകള്‍. അതേസമയം രാവിലെ രഹ്ന ഫാത്തിമയെ മലകയറ്റിയത് പോലീസാണെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്.