കായംകുളം: കട്ടച്ചിറയില്‍ അനുജനൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങിയ സഹോദരന് മുങ്ങി മരിച്ചു. മൂന്നാംകുറ്റി മഞ്ഞാടിത്തറ വൃന്ദാവനത്തില്‍ സുമേഷിന്റെ മകന് അജയ് (17) ആണ് മരിച്ചത്. കറ്റാനം സെന്റ് തോമസ് സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് മരിച്ച അജയ്. കട്ടച്ചിറ തവളയില്ലാ കുളത്തിലാണ് മരണം.
അനുജന് അക്ഷയിനോടൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങിയതായിരുന്നു അജയ്. ഇരുവരും കുളത്തില്‍ നീന്തി. എന്നാല്‍ അക്ഷയ് നീന്തി കരക്കെത്തിയെങ്കിലും അജയ് കുളത്തിലെ പായലില്‍ കുരുങ്ങി മുങ്ങി താഴുകയായിരുന്നു. സഹോദരനെ കാണാതായതോടെ അജയ് നിലവിളിച്ച് ആളുകളെ വിവരമറിയിച്ചു.
വിവരമറിഞ്ഞ് എത്തിയ നാട്ടുകാരും അഗ്നിശമന സേനയും, പൊലീസും നടത്തിയ തെരെച്ചിലിനൊടുവില്‍ അജയെ കണ്ടെത്തി കരക്കെത്തിച്ചു. വള്ളികുന്നം പോലീസിന്റെ വാഹനത്തില്‍ ഉടന്‍ തന്നെ കായംകുളം താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മാതാവ് ജയ.