കൊല്ലം: മീ ടൂ ക്യാംപെയിനില്‍ കുടുങ്ങിയ നടന് മുകേഷിനെതിരെ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം രംഗത്ത്. കൊല്ലത്ത് മുകേഷ് എംഎല്‍എയുടെ ഓഫീസിലേയ്ക്ക് ഇന്ന് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തും. കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് പോലീസില്‍ പരാതി നല്‍കിയിരുന്നു.
അതേ സമയം വെളിപ്പെടുത്തലിനെ കുറിച്ച് നിയമപരമായ പരിശോധന വേണമെന്നാണ് സിപിഎം നിലപാട്. നടന് മുകേഷ് ഒരു ടെലിവിഷന്‍ പരിപാടിക്കിടെ ശല്ല്യപ്പെടുത്തിയെന്ന് സാങ്കേതിക പ്രവര്‍ത്തക ടെസ് ജോസഫാണ് ഇന്നലെ വെളിപ്പെടുത്തിയത്. ദുരനുഭവത്തെ തുടര്‍ന്ന് പരിപാടിയില്‍ നിന്ന് പിന്മാറേണ്ടിവന്നെന്നും ടെസ് പറഞ്ഞു. എന്നാല്‍ മുകേഷ് ആരോപണം തീര്‍ത്തും നിഷേധിച്ചു.