വടകര: കോഴിക്കോട് വടകരയില്‍ സിപിഎം ബിജെപി പോര് കടുക്കുന്നു. ഹര്‍ത്താലിനിടെ വിവിധയിടങ്ങളിലാണ് ആക്രമണം ഉണ്ടായത്. സിപിഎം ഒഞ്ചിയം ഏരിയ കമ്മിറ്റി അംഗത്തിന്റെ വീടിനു നേരെയും സേവാ ഭാരതി ഓഫീസിനു നേരെയും ആക്രമുണ്ടായി. അതിനിടെ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണ്ണമാണ്.
പൊതു സ്ഥലത്തെ കൊടി മരങ്ങള്‍ നീക്കുന്നത് സംബന്ധിച്ച തര്‍ക്കമാണ് വീടുകളിലേയ്ക്കുള്ള ആക്രമണത്തിന് കാരണം. ഇന്നലെ രാത്രിയും വീടിനു നേരെ ബോംബേറുണ്ടായി. സിപിഎം ഒഞ്ചിയം ഏരിയ കമ്മിറ്റി അംഗം പിപി രാമചന്ദ്രന്റെ വീടിനു നേരെ ബോംബേറുണ്ടായി. ബിജെപിയാണ് സംഘര്‍ഷങ്ങള്‍ക്ക് തുടക്കമിട്ടതെന്ന് സിപിഎം ആരോപിച്ചു.
പുലര്‍ച്ചെയാണ് സേവാഭാരതിയുടെ ഓഫീസിനു നേരെ കല്ലേറുണ്ടായത്. പോലീസിന്റെ നിഷ്ക്രിയത്വമാണ് അക്രമം പടരാന്‍ കാരണമെന്ന് ബിജെപി കുറ്റപെടുത്തി. ബിജെപി ആഹ്വാനം ചെയ്ത പകല്‍ ഹര്‍ത്താല്‍ പൂര്‍ണമാണ്. കടകള്‍ അടഞ്ഞുകിടക്കുകയാണ് ദേശീയ പാതയിലൊഴികെ മറ്റു റോഡുകളും വിജനമാണ്.