തിരുവനന്തപുരം: മലയോര മേഖലകളില്‍ കഞ്ചാവ് വില്പന തകൃതിയായി നടക്കുന്നു. യുവാക്കളാണ് വില്‍പ്പനയുടെ പ്രധാനകണ്ണികള്‍. കഴിഞ്ഞ ഒരു മാസത്തിനിടെ തിരുവനന്തപുരം നഗരത്തില്‍ നിന്ന് മാത്രം അരുപതിലേറെ യുവാക്കളെയാണ് എക്സൈസ് സംഘം പിടികൂടിയത്. ഇതില്‍ ഭൂരിപക്ഷവും 22 വയസില്‍താഴെയുള്ള യുവാക്കളാണ്.
സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ചാണ് കഞ്ചാവ് സംഘങ്ങളുടെ പ്രവര്‍ത്തനം സജീവമാക്കുന്നത്. ലഹരി തലയ്ക്കുപിടിച്ച് സംസ്ഥാനത്ത് ചെയ്തു കൂട്ടുന്ന അക്രമങ്ങളും മറ്റും നിത്യകാ്ചയാണ്. ചെറിയകുട്ടികള്‍ വരെ സംഘത്തിന്റെ വലയില്‍പ്പെടുന്നത് വലിയ ആശങ്കയ്ക്ക് വഴിവെച്ചിട്ടുണ്ട്. പല കുട്ടികളേയും രഹസ്യമായി ലഹരി പുനരധിവാസ കേന്ദ്രങ്ങളിലെത്തിക്കുന്നുണ്ടെങ്കിലും ഇവരില്‍പലരും വീണ്ടും ലഹരിക്കടിപ്പെടുന്നുണ്ട്.
കുറ്റിച്ചല്പഞ്ചായത്തിലെ മന്തിക്കളം, തച്ചന്‍കോട് കോട്ടൂര്‍ ,പരുത്തിപ്പള്ളി പ്രദേശങ്ങളില്‍ കഞ്ചാവ് വില്പന പൊടിപൊടിക്കുകയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. പല പ്രദേശങ്ങളിലും പോലീസിന്റെയും എക്സൈസിന്റെയും പരിശോധന ശരിയായി നടക്കുന്നില്ലെന്നും നാട്ടുകാര്‍ പരാതിപറയുന്നു. ചില സംഘങ്ങളെ പിടികൂടാറുണ്ടെങ്കിലും കിട്ടുന്നത്. കുറഞ്ഞ അളവായതിനാല്‍ പെറ്റിയടച്ച് വിടുകയാണ് ചെയ്യുന്നത്.