കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് നടിമാരായ രേവതി, പാര്‍വതി, പത്മപ്രിയ എന്നിവര്‍ നല്കിയ കത്ത് യോഗത്തില്‍ ചര്‍ച്ച ചെയ്യും. മോഹന്‍ലാല്‍ ആണ് ഈ കാര്യം വ്യക്തമാക്കിയത്.
എഎംഎംഎ എക്സിക്യൂട്ടീവ് യോഗം ഇന്ന് വൈകിട്ട് നാലിന് കൊച്ചിയില്‍ ചേരും. നിര്‍മാതാക്കളില്‍ ചിലരുടെ നിലപാടും ഇന്ന് ചര്ച്ചയ്ക്കെത്തുമെന്നാണ് വിവരം. പ്രളയദുരിതത്തില്‍പ്പെട്ട സംസ്ഥാനത്തിന്റെ പുനര്‍ നിര്‍മാണത്തിന് ഫണ്ട് കണ്ടെത്തുന്നതിനായി സ്റ്റേജ് ഷോ സംഘടിപ്പിക്കുന്നത് സംബന്ധിച്ചും ഇന്നത്തെ യോഗം തീരുമാനമെടുക്കും.