തിരുവനന്തപുരം: പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് ശബരിമല പ്രവേശനം അനുവദിച്ചതില്‍ രോഷം തീരാതെ രാഹുല്‍ ഈശ്വര്‍. വിധിക്കെതിരെ പോരാടാന്‍ കേരളത്തില്‍ നിന്ന് മിസോറാം ഗവര്‍ണറായി പോയ കുമ്മനം രാജശേഖരനെ തിരിച്ചു വിളിയ്ക്കുകയാണ് രാഹുല്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കുമ്മനം രാജശേഖരന് ഇന്ന് കേരളത്തിലുണ്ടായിരുന്നെങ്കില്‍ ശബരിമലയ്ക്ക് വേണ്ടി പോരാടാന്‍ അദ്ദേഹം മുന്നില്‍ ഉണ്ടാകുമായിരുന്നെന്ന് രാഹുല്‍ പറയുന്നു. മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് കേരളത്തിലേക്ക് തിരിച്ചുവരണമെന്നും രാഹുല്‍ ഈശ്വര്‍ കൂട്ടിച്ചേര്‍ത്തു. ഇനിയുള്ള 14 ദിവസം വിലപ്പെട്ടതാണെന്നും പുന:പരിശോധന ഹര്‍ജിയുമായി മുന്നോട്ട് പോകുന്നുണ്ടെന്നും രാഹുല്‍ വ്യക്തമാക്കി.
ജെല്ലിക്കെട്ട് രീതിയിലുള്ള ഒരു ഓര്‍ഡിനന്‍സ് വേണമെന്നും ഇതിന് വേണ്ടി കോണ്‍ഗ്രസും ബിജെപിയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഒരുമിച്ച് നില്‍ക്കണം. ദൈവത്തെ ഓര്‍ത്ത് ഇതില്‍ ആരും രാഷ്ട്രീയം കളിക്കരുത്. എല്ലാ രാഷ്ട്രീയ കക്ഷികളും. തമിഴ് ജെല്ലിക്കെട്ടിനു ഒന്നിച്ചു വന്നതുപോലെ അയ്യപ്പ ജെല്ലിക്കെട്ടിനു വേണ്ടി ഒന്നിക്കണം- രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
എനിക്കറിയാവുന്ന കുമ്മനം രാജശേഖരന് ചേട്ടന് മരിച്ചു പോയി – (2 Points, 30 Seconds)
*
* ഇല്ലെങ്കില്‍ ഇപ്പോള്‍ ശബരിമലക്ക് വേണ്ടി പോരാടാന്‍ മുന്നില്‍ ഉണ്ടാകുമായിരുന്നു. അദ്ദേഹത്തിനോടുള്ള ആദരവും സ്നേഹവും കൊണ്ടാണ് ഇതു പറയുന്നത്. മിസോറം Governor സ്ഥാനം രാജി വച്ച് തിരിച്ചു വരണം കുമ്മനം ചേട്ടാ
** ഇനി 14 ദിവസം — ഓരോ മിനിറ്റും വിലപ്പെട്ടതാണ്. ജെല്ലിക്കെട്ട് മാതൃകയില്‍ ഒരു Ordinance വേണം
** ഞാന്‍ കാല് പിടിച്ചു പറയാം – ദൈവത്തെ ഓര്‍ത്തു രാഷ്ട്രീയം കളിക്കരുത്. CPM vs BJP ആക്കരുത്
1) ഇനി 14 ദിവസം.. ഒരു വശത്തു Review / Reference Petition
ശക്തമായി മുന്നോട്ടു പോകുന്നുണ്ട്. മറു കയ്യില്‍ ‘Jallikattu Model Ordinance’ നു വേണ്ടി നമ്മള് ശ്രമിക്കണം. Congress, BJP, Communist ഒരുമിച്ചു സഹകരിച്ചാല്‍ അത് നടക്കു. എല്ലാ രാഷ്ട്രീയ കക്ഷികളും തമിഴ് ജെല്ലിക്കെട്ടിനു ഒന്നിച്ചു വന്നതുപോലെ അയ്യപ്പ ജെല്ലിക്കെട്ടിനു വേണ്ടി ഒന്നിക്കണം
2)
നമ്മള് ഈ മഹാ പ്രാര്‍ത്ഥന പ്രക്ഷോഭത്തില്‍ വര്‍ഗ്ഗീയതയോ, രാഷ്ട്രീയമോ കലര്‍ത്തരുത്. ഈ മഹാ യുദ്ധം എല്ലാ Temples , Churches , Mosaues വേണ്ടിയുള്ളതാണ്.
Swamy Saranam