കൊച്ചി: ലക്ഷങ്ങള്‍ തേടി വന്നപ്പോള്‍ ലോട്ടറി ഉടമയെ കാണാനില്ല. കേരള ഭാഗ്യക്കുറിയുടെ 65 ലക്ഷം രൂപ സമ്മാനം ലഭിച്ച മംഗലാപുരം സ്വദേശി പ്രദീപന് രാജിനെയാണ് കഴിഞ്ഞ ദിവസം മുതല്‍ കാണാതായത്. ഇതേതുടര്‍ന്ന് അങ്കമാലിയിലെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്കി.
ലോട്ടറി അടിച്ചതിന് പിന്നാലെയാണ് പ്രദീപിനെ കാണാതായതെന്ന് ബന്ധുക്കള്‍ പറഞ്ഞു. വിവരങ്ങള്‍ ലഭിക്കുന്നവര്‍ അങ്കമാലി പോലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്ന് പോലീസ് അറിയിച്ചു.