മലപ്പുറം: കഴിഞ്ഞദിവസം തവനൂര്‍ പ്രതീക്ഷാഭവന്‍ സാക്ഷിയായത് വലിയൊരു സ്നേഹ സംഗമത്തിനാണ്. പതിനഞ്ചുവര്‍ഷം മുമ്പ് കാണാതായ മകനെ തേടിയുള്ള അച്ഛന്റെ അന്വേഷണം അവസാനിച്ചത് തവനൂര്‍ പ്രതീക്ഷാഭവനിലാണ്.
തൊട്ടും ഉമ്മ വെച്ചുമായിരുന്നു ആ അച്ഛന്റെയും മകന്റെയും സ്നേഹസംഗമം. കണ്ടു നിന്നവരുടെ കണ്ണുനിറച്ചു ആ കാഴ്ച. കാണാതായ മകനെ തേടി കുടകില്‍ നിന്നാണ് അഛനെത്തിയത്.
അച്ഛന് വരുന്നതറിഞ്ഞ് നേരത്തെ കാത്തിരിപ്പായിരുന്നു മണി. 15 വര്‍ഷം മുമ്പാണ് ഈ മകനെ നഷ്ടമായത്. അന്നു മുതല്‍ തുടങ്ങിയ അന്വേഷണമാണ് ഇവിടെ അവസാനിച്ചത്. സന്തോഷം കൊണ്ട് വാക്കുകള്‍ വിറച്ചു. അഛന്റെ കൈ പിടിച്ച് മറ്റ് അന്തേവാസികളോട് കുശലം പറഞ്ഞ് മണി കുടകിലേക്ക് യാത്ര പറഞ്ഞു.