തിരുവനന്തപുരം: മണക്കാട് വീട്ടമ്മയെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. തൂത്തുക്കുടി സ്വദേശി കന്യമ്മയാണ് മരിച്ചത്. ഇവരുടെ ഭര്‍ത്താവ് മാരിയപ്പനെ കാണാതായിട്ടുണ്ട്.
ഇന്നലെ രാത്രിയാണ് സംഭവമെന്ന് കരുതുന്നു. വഴക്കിനെ തുടര്‍ന്ന് കന്യമ്മയെ മാരിയപ്പന് കൊലപ്പെടുത്തിയെന്നാണ് പോലീസ് നിഗമനം. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.