തിരുവനന്തപുരം: സാലറി ചലഞ്ചിലെ വിസമ്മതപത്രം ധനവകുപ്പ് പിന്‍വലിക്കണമെന്ന് രമേശ് ചെന്നിത്തല. സമ്മതപത്രമാക്കി ഉത്തരവ് തിരുത്തണം. ധനകാര്യവകുപ്പ് സര്‍ക്കാര്‍ ജീവനക്കാരെ രണ്ട് തരക്കാരാക്കുന്നു. ധനകാര്യമന്ത്രിയ്ക്ക് തെറ്റുപറ്റിയെന്നു സമ്മതിക്കണമെന്ന് ചെന്നിത്തല പറഞ്ഞു.
ശമ്പളം നല്കാന് പറ്റാത്തവരെ നാണിപ്പിക്കലാണോ മന്ത്രിയുടെ പണി. ശമ്പളം പിടിച്ചുവാങ്ങുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥനയെ ധനവകുപ്പ് അട്ടിമറിച്ചെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
പ്രളയക്കെടുതി നേരിടാന്‍ ദേവസ്വം ബോര്‍ഡിലെ ജീവനക്കാരില്‍ നിന്ന് നിര്‍ബന്ധിത പിരിവ് നടത്തുന്നത് കൊള്ളയെന്ന് ഹൈക്കോടതി പറഞ്ഞു. സഹകരിക്കണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടതെന്ന് ഹൈക്കോടതി ചൂണ്ടിക്കാണിച്ചു. അല്ലാതെ നിര്‍ബന്ധിത പിരിവിന് നിര്‍ദേശമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
സ്വമേധയാ നല്‍കേണ്ട പണമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കേണ്ടതെന്നും നിര്‍ബന്ധിത ധനസമാഹരണം സദുദ്ദേശത്തോടെയുള്ള ലക്ഷ്യം പരാജയപ്പെടുത്തുമെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കിയിരുന്നു. സാലറി ചലഞ്ചിനോട് നോ പറയുന്ന ജീവനക്കാര്‍ക്കെതിരായ അച്ചടക്കനടപടിയാണ് പ്രതിപക്ഷം സര്‍ക്കാറിനെതിരെ ആയുധമാക്കുന്നത്.