തിരുവനന്തപുരം: സംസ്ഥാനത്തുള്ള വൈദ്യുതി പ്രതിസന്ധി ഉടന്‍ പരിഹരിക്കുമെന്ന് മന്ത്രി എംഎം മണി. ഇതിനായി പുറത്തു നിന്നും കൂടുതല്‍ വൈദ്യുതി വാങ്ങുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ഇപ്പോള്‍ 750 മെഗാവാട്ട് വൈദ്യുതി കുറവുണ്ട്.
പ്രളയാനന്തരം ആറ് പവര്‍ ഹൗസുകളുടെ പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്. കൂടാതെ കേന്ദ്ര പൂളില്‍ നിന്നു ലഭിക്കുന്ന വൈദ്യുതിയിലും കുറവ് ഉണ്ടായതാണ് പ്രതിസന്ധിക്ക് വഴി വെച്ചത്. അതുകൊണ്ട് പ്രശനപരിഹാരത്തിനായ് വലിയ വില കൊടുത്താണെങ്കിലും വൈദ്യുതി വാങ്ങുമെന്ന് മന്ത്രി പറഞ്ഞു.