കൊച്ചി: ബിഷപ്പിനെതിരെ കഴിഞ്ഞ എട്ടു ദിവസമായി നടക്കുന്ന കന്യാസ്ത്രീകളുടെ സമരത്തെക്കുറിച്ച് ചോദിച്ച മാധ്യപ്രവര്‍ത്തകരോട് കയര്‍ത്ത് താരരാജാവ് മോഹന്‍ലാല്‍. പ്രളയക്കെടുതിയില്‍ ദുരിതബാധിതരെ കാണാന്‍ എത്തിയപ്പോഴായിരുന്നു ചോദ്യം ഉന്നയിച്ചത്. ‘മോനേ, നാണമുണ്ടോ ഇതൊക്കെ ചോദിക്കാന്‍. ഇത്രയും വലിയൊരു പ്രോബ്ലം നടക്കുമ്പോള്‍ അത് പൊതുവികാരമാണോ’- കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തെപ്പറ്റിയുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് നടന് മോഹന്‍ലാല്‍ നല്കിയ മറുപടിയാണിത്.
മോഹന്‍ലാലിന്റെ മാതാപിതാക്കളുടെ പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ സഹായം ദുരന്തബാധിതര്‍ക്ക് നല്കുന്ന ചടങ്ങിനിടെയാണ് നടന്റെ പ്രതികരണം. കന്യാസ്ത്രീകളുടെ വിഷയത്തെപ്പറ്റിയുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് മോഹന്‍ലാല്‍ ഈ രീതിയില്‍ പ്രതികരിച്ചത്.
‘മോനെ നിങ്ങള്‍ക്ക് നാണമുണ്ടോ ഇങ്ങനെത്തെ ആവശ്യമില്ലാത്ത ചോദ്യങ്ങള്‍ ചോദിക്കാന്‍? ആ കന്യാസ്ത്രീകള്‍ എന്ത് ചെയ്യണം. ഇത്രയും വലിയൊരു പ്രോബ്ലം നടക്കുമ്പോള്‍ അത് പൊതുവികാരമാണോ. നിങ്ങള്‍ക്ക് വേറെ എന്തെങ്കിലുമൊക്കെ ചോദിച്ചുകൂടെ. അതും പ്രളയവുമായി എന്താണ് ബന്ധം എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്.