കലവൂര്‍: മാവേലി സ്റ്റോറില്‍ നിന്ന് വാങ്ങിയ പപ്പട പായ്ക്കറ്റില്‍ പുഴുക്കളെ കണ്ടെത്തി. കാലാവധി കഴിഞ്ഞ ശരവണയെന്ന ബ്രാന്റ്പായക്കറ്റ് പപ്പടമാണ് വടക്കനാര്യാട് സ്വദേശിയ്ക്കു ഇവിടെ നിന്ന് നല്‍കിയത്. ഉപയോഗിക്കാന്‍ എടുത്തപ്പോഴാണ് പുഴുക്കള്‍ ശ്രദ്ധയില്‍പ്പെട്ടത്.
കാലാവധി കഴിഞ്ഞ നിരവധി ഉല്‍പ്പന്നങ്ങള്‍ മാവേലി സ്റ്റോറില്‍ വില്‍ക്കുന്നുണ്ടെങ്കിലും ആരോഗ്യ വകുപ്പ് അധികൃതരോ മറ്റ് അധികൃതരോ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പരിശോധന നടത്താന്‍ തയ്യാറാകുന്നില്ലെന്നാണ് ഉപഭോക്താക്കളുടെ പരാതി.