ആലപ്പുഴ: കേരളം നേരിട്ട പ്രളയത്തിന് ശേഷം ആലപ്പുഴ ജില്ലയിലെ കടല്‍ ഉള്‍വലിയുന്നു. പ്രളയ ശേഷം കായലിലും ഉള്‍നാടന്‍ ജലാശയങ്ങളിലും ജലനിരപ്പ് താഴ്ന്നിരുന്നു ഇതിനു പിന്നാലെ കടല്‍ ഉള്‍വലിയുന്നതായി റിപ്പോര്‍ട്ട് വന്നത്.
പ്രളയത്തിന് ശേഷമുള്ള കടലിറക്കം ആശങ്കാജനകമാണെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ അഭിപ്രായം. എന്നാല്‍ ഇത് സാധാരണ പ്രതിഭാസമാണെന്നാണ് തീരദേശവാസികള്‍ പറയുന്നത്.