ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതിയുടെ വിധി. 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്. നഷ്ടപരിഹാരത്തുക അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കണമെന്നും കോടതി ഉത്തരവിട്ടു.
ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണത്തിനും കോടതി ഉത്തരവിട്ടു. മുന്‍ ജഡ്ജി ഡി.കെ ജെയിന് അധ്യക്ഷനായ സമിതി അന്വേഷിക്കും. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികള്‍ സമിതിയിലുണ്ടാകും.