പത്തനാപുരം: പത്തനാപുരത്ത് കന്യാസ്ത്രീ കിണറ്റില്‍ വീണ് മരിച്ച നിലയില്‍. പത്തനാപുരം മൗണ്ട് താബൂര്‍ ദേറ കോണ്‍വെന്റിലെ കിണറ്റില്‍ സിസ്റ്റര്‍ സൂസന്റെ മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നത്. പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് സ്കൂളിലെ അധ്യാപികയാണ് സൂസണ്‍.
കിണറിന് സമീപം രക്തം വീണ പാടുകളും, വലിച്ചിഴച്ച പാടുകളും കണ്ടെത്തിയിട്ടുണ്ട്. പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് മൃതദേഹം പുറത്തെടുത്തത്. കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്.
കിണറിന് സമീപം രക്തക്കറ കണ്ടെത്തിയതിനാല്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്നതാണ് പോലീസ് നല്കുന്ന സൂചന. കോണ്‍വെന്റില്‍ നിന്ന് മറ്റു കന്യാസ്ത്രീകളോടും ജീവനക്കാരോടും പുറത്തുപോകരുതെന്ന് പോലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പുറത്തുപോയവരെ തിരിച്ചെത്തിക്കാനും പൊലീസ് നിര്‍ദേശം നല്‍കിയിരിക്കുകായണിപ്പോള്‍.