കോഴിക്കോട്: യാത്രക്കാര്‍ക്കിടയില്‍ ബസില്‍ കഞ്ചാവ് വില്‍പ്പന നടത്തുന്ന കണ്ടക്ടര്‍ അറസ്റ്റില്‍. ബാലുശേരി -നരിക്കുനി റൂട്ടിലോടുന്ന പാലങ്ങാട് മോട്ടോഴ്സ് ബസിലെ കണ്ടക്ടര്‍ ജ്യോതിഷിനെയാണ് എക്സൈസ് സംഘം പിടികൂടിയത്. ബാലുശേരിയില്‍ വച്ചാണ് ഇയാള്‍ അറസ്റ്റിലാകുന്നത്.
ചെറുപൊതികളാക്കിയ കഞ്ചാവ് ബസിലെ ജോലിക്കിടെ ആവശ്യക്കാര്‍ക്ക് വില്‍ക്കുകയാണ് ഇയാളുടെ രീതിയെന്ന് ചേളന്നൂര്‍ എക്സൈസ് റെയ്ഞ്ച് അധികൃതര്‍ പറഞ്ഞു. വിദ്യാര്‍ഥികള്‍ക്കിടയിലും ഇയാള്‍ കഞ്ചാവ് എത്തിക്കുന്നതായി പരാതിയുണ്ട്.
ഇന്‍സ്പെക്റ്റര്‍ കെ സുധാകരന്, പ്രിവന്റീവ് ഓഫീസര്‍മാരായ എം സുനില്‍, എന്‍കെ ഷബീര്‍, എം സുനില്‍, എന്‍കെ ഷബീര്‍ ,പിസി മനോജ്കുമാര്‍, കെകെ റഫീക്ക്, എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.