നെടുമങ്ങാട്: മുണ്ടുടുത്തു ക്ലാസില്‍ വന്നതിന് വിദ്യാര്‍ത്ഥികളെ പുറത്താക്കി. നെടുമങ്ങാട് ഗവ.പോളി ടെക്നിക്ക് കോളേജിലാണ് സംഭവം. ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥികളാണ് ക്ലാസില്‍ മുണ്ടുടുത്ത് വന്നത്. സംഭവത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. പ്രിന്‍സിപ്പാളിന്റെ നടപടിയെ ചോദ്യം ചെയ്ത എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെയും നടപടിയെടുത്തു.
തിങ്കളാഴ്ച യൂണിഫോം ധരിക്കല്‍ നിര്ബന്ധമില്ലായിരുന്നു. സംഭവം ചോദിയ്ക്കാന്‍ ചെന്ന വിദ്യാര്‍ത്ഥികളെ പ്രിന്‍സിപ്പല്‍ മറുപടിയ്ക്കുപോലും നില്‍ക്കാതെ പുറത്താക്കുകയായിരുന്നുവെന്നാണ് ആരോപണം. ഇതിനെതിരെ ചൊവ്വാഴ്ച പോളിയില്‍ മുണ്ടുടുക്കല്‍ സമരം നടത്തുമെന്ന് വിദ്യാര്‍ത്ഥി സംഘടന അറിയിച്ചു.