ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് ഒരു കുടുംബത്തിലെ മൂന്നു പെണ്‍കുട്ടികളുടെ മരണം പട്ടിണി മൂലമെന്ന് റിപ്പോര്‍ട്ട്. രണ്ടും നാലും എട്ടും വയസുള്ള പെണ്‍കുട്ടികളാണ് പട്ടിണിമൂലം മരിച്ചത്.
ഡല്‍ഹിയില്‍ മണ്ഡാവലിയിലാണ് ദുരൂഹ സാഹചര്യത്തില്‍ പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഡല്‍ഹി സര്‍ക്കാര്‍ സംഭവത്തില്‍ ജുഡീഷല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കുട്ടികളുടെ പിതാവ് ദിവസ വേതനക്കാരനായിരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ ഇയാള്‍ തൊഴില്‍ തേടിപ്പോയിട്ട് മടങ്ങിയെത്തിയിട്ടില്ല. മാനസികാസ്വാസ്ഥ്യമുള്ള അമ്മയുടെ സംരക്ഷണയിലായിരുന്നു കുട്ടികള്‍.
ചൊവ്വാഴ്ച ആശുപത്രിയിലാണ് കുട്ടികള്‍ മരിച്ചത്. അമ്മയും അയല്‍വാസിയും ചേര്‍ന്നാണ് കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചത്. പോലീസ് സ്വാഭാവിക മരണമായാണ് ആദ്യം ഇത് പരിഗണിച്ചതെങ്കിലും പോസ്റ്റ്മോര്‍ട്ടത്തിലാണ് മരണം പട്ടിണി മൂലമാണെന്ന് കണ്ടെത്തിയത്.