ബാംഗ്ലൂര്‍: ചാന്ദ്രയാന്‍ -2 2019 ജനുവരി മൂന്നിന് വിക്ഷേപിക്കുമെന്ന് ഐഎസ്ആര്‍ഒ ചെയര്മാന് കെ ശിവന്. ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്രദൗത്യമാണ് ചന്ദ്രയാന്‍-2. ഇത് വിക്ഷേപിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നത് ജനുവരി മൂന്ന് മുതല്‍ ഫെബ്രുവരി 16 വരെയുളള വിന്‍ഡോയിലാണ്.
ബഹിരാകാശത്ത് പുതിയ നേട്ടങ്ങള്‍ സ്വന്തമാക്കാനാണ് ചന്ദ്രയാന്‍ -2 ലൂടെ ഇന്ത്യ ശ്രമിക്കുന്നത്. 800 കോടിയാണ് ചന്ദ്രയാന്‍-2ന്റെ ചെലവ്. ഇതില്‍ 200കോടി രൂപ വിക്ഷേപണത്തിനും 600 കോടി ഉപഗ്രഹ നിര്‍മ്മിതിക്കും വേണ്ടിയാണ്.
ബഹിരാകാശ ശാസ്ത്രജ്ഞര്‍ പ്രത്യേകം ശ്രദ്ധിക്കുന്ന സ്ഥലമാണ് ചന്ദ്രയാന്റെ ദക്ഷിണ ദ്രുവം. എന്നാല്‍ ദക്ഷിണ ദ്രുവത്തിന്റെ കാര്യങ്ങള്‍ ഇതുവരെ പൂര്‍ണമായും ഒരു ശാസ്ത്രജ്ഞനും മനസിലാക്കന്‍ കഴിഞ്ഞിട്ടില്ല. ചന്ദ്രയാന്‍-2 നിര്‍മിച്ചിരിക്കുന്നത് ഇത് കൃത്യമായി മനസിലാക്കാനാണ്.
നേരത്തെ ചന്ദ്രയാന്‍-1 ലൂടെ ചന്ദ്രന്റെ ഉപരിതലത്തില്‍ ജലമുണ്ടെന്ന് കണ്ടെത്താന്‍ സാധിച്ചു. ചന്ദ്രയാന്‍-1 വിക്ഷേപണ സമയത്ത് അതിന് 1380 കിലോ ഭാരമുണ്ടായിരുന്നു. ചന്ദ്രയാന്‍-1 വിക്ഷേപണ സമയത്ത് അതിന് 1380 കിലോ ഭാരമുണ്ടായിരുന്നു. ചന്ദ്രന്റെ ഉപരി തലത്തിലെ ഭൗമശാസ്ത്രപരമായ പ്രത്യേകതകളെ കൃത്യമായി പഠിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ചന്ദ്രയാന്‍-1 വിക്ഷേപിച്ചത്.