ഡല്‍ഹി: ഗ്രീന്‍ പാര്ക്കിന് അടുത്തുളള ശ്മശാനത്തിന് സമീപം തലയില്ലാത്ത മൃതദേഹം കണ്ടെത്തി. ആക്രി പെറുക്കാനെത്തിയ ആളാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് ഒരു ഡ്രൈവര്‍ വഴി സംഭവം പോലീസലറിയിക്കുകയായിരുന്നു. ഇതൊരു പുരുഷന്റെ മൃതദേഹമാണെന്നും വലത്തെ കൈയില്‍ നന്ദ എന്ന ടാറ്റു മാത്രമാണ് ശരീരത്തില്‍ തിരിച്ചറിയാനായി അവശേഷിച്ചിരിക്കുന്നതെന്നും പോലീസ് വ്യക്തമാക്കി.
അതോടൊപ്പം മൃതദേഹം കണ്ടെത്തിയതിന്റെ 50 മീറ്റര്‍ അകലെയായി വികൃതമാക്കിയ നിലയില്‍ തല കണ്ടത്തി.
മരിച്ചയാളുടെ സ്വകാര്യഭാഗങ്ങളും വികൃതമാക്കിയിട്ടുണ്ട്. കൈകള്‍ ശരീരത്തോട് കെട്ടിവെച്ച നിലയിലാണ് മൃതദേഹം ഉപേക്ഷിച്ചിരിക്കുന്നതെന്ന് പോലീസ് കൂട്ടിച്ചേര്‍ത്തു. ഒരു ജോഡി ഷൂ, ചരട്, സ്റ്റീല്‍ ബ്രെസ്ലെറ്റ്, രാഖി എന്നിവയും മൃതദേഹത്തിന് സമീപത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്. ഡോഗ് സ്ക്വാഡ് സ്ഥലത്തെത്തി. ആസൂത്രിത കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം.