കാബേജ് ആരോഗ്യത്തിന് വളരെയധികം ഗുണകരമായ ഒരു പച്ചക്കറിയാണ്. ഇത് കൊണ്ട് പല വിധത്തിലുള്ള ആരോഗ്യപ്രതിസന്ധികള്‍ക്കും പരിഹാരം കാണാന്‍ സാധിക്കും. സൂപ്പര്‍ഫുഡ് ഗണത്തില്‍ പെടുത്താവുന്ന ഒന്നാണ് ഇത്. അതുകൊണ്ട് തന്നെ ആരോഗ്യകരമായ പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് കാബേജ്. കാബേജിന്റെ പ്രധാന ഗുണങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.
ആരോഗ്യത്തിന് ഏറ്റവുമധികം ആവശ്യമുള്ള വിറ്റാമിന്‍-സി, വിറ്റാമിന്‍- കെ, മഗ്നീഷ്യം, ഫോളിക് ആസിഡ്, ഫൈബര്‍ എന്നിവയാണ് കാബേജിലടങ്ങിയിരിക്കുന്ന പ്രധാന ഘടകങ്ങള്‍. ഇതില്‍ ഫൈബര്‍ വയര്സ്തംഭനത്തെ ചെറുക്കാന്‍ സഹായിക്കും. കൂടാതെ കാബേജിലടങ്ങിയിരിക്കുന്ന പോളിഫിനോളുകള്‍ ക്യാന്‍സറിനെയോ ഹൃദയസംബന്ധമായ അസുഖങ്ങളെയോ പ്രതിരോധിക്കും. ദഹനത്തിനും കാബേജ് ഉത്തമമാണെന്നാണ് പഠനങ്ങള്‍ പറയുന്നത്.
എങ്ങനെയാണ് കാബേജ് കാന്‍സറിനെ പ്രതിരോധിക്കുന്നത്……
ശരീരത്തിനാവശ്യമായ പോഷകങ്ങള്‍ നല്കുന്ന ഒന്നായതിനാല്‍ തന്നെ കാബേജ് ഒരു സമീകൃത ഭക്ഷണ പദാര്‍ത്ഥമാണെന്ന് പറയാനാകും. അതായത് കാബേജ് കഴിക്കുന്നതിലൂടെ കൂടുതല്‍ പോഷകങ്ങള്‍ക്കായി കൂടുതല്‍ ഭക്ഷണം കഴിക്കേണ്ട സാഹചര്യം ഒഴിവാകുന്നു. മാത്രമല്ല കൊഴുപ്പ് ഒട്ടും അടങ്ങിയിട്ടില്ലാത്തതിനാല്‍ വണ്ണം വയ്ക്കാനുള്ള സാധ്യതയെയും ഇത് ചെറുക്കുന്നു. തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുന്ന വിറ്റാമിന്‍- കെ, അയൊഡിന്‍ തുടങ്ങിയവ അടങ്ങിയിട്ടുള്ളതിനാലാണ് ഇത്. ഡിമെന്‍ഷ്യ, അല്‍ഷിമേഴ്സ്, നാഡീ തകരാറുകള്‍ എന്നിവയ്ക്കുള്ള സാധ്യത കാബേജ് കുറയ്ക്കുമെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു.
കാബേജിലടങ്ങിയിരിക്കുന്ന DIM എന്ന കോംപൗണ്ടാണ് കാന്‍സറിനെ ചെറുക്കുന്നത്. ഇവ ഈസ്ട്രജനെ വിഘടിപ്പിക്കുന്നു. കൂടാതെ, പല തരത്തിലുള്ള ആന്റി ഓക്സിഡന്റുകളും, ഫൈറ്റോ കെമിക്കലുകളും കോശങ്ങളില്‍ നിന്ന് അവശിഷ്ടങ്ങളെ പുറന്തള്ളാന്‍ സഹായിക്കും. അസുഖങ്ങളെ ചെറുക്കുന്നതിന് പുറമെ തൊലിക്ക് മിഴിവേകാനും കാബേജ് ഉത്തമമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
1. കാല്‍സ്യം, മഗ്നീഷ്യം
കാല്‍സ്യത്തിന്റേയും മഗ്നീഷ്യത്തിന്റേയും കലവറയാണ് കാബേജ്. ഇത് എല്ലിന്റേയും പല്ലിന്റേയും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. മാത്രമല്ല എല്ല് തേയ്മാനം എന്ന അവസ്ഥയെ ഇല്ലാതാക്കാനും സഹായിക്കുന്നു. അതുകൊണ്ട് തന്നെ കാബേജ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് പല വിധത്തിലുള്ള ആരോഗ്യസംരക്ഷണത്തിന് സഹായിക്കുന്നു.
2. പൊട്ടാസ്യം
പൊട്ടാസ്യത്തിന്റെ അളവും കാബേജില്‍ വളരെ കൂടുതലാണ്. ഇത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറക്കുന്നതിനും ഹൃദയാഘാത സാധ്യത ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. മാത്രമല്ല പക്ഷാഘാതം എന്ന പ്രതിസന്ധിയെ ഇല്ലാതാക്കുന്നതിനും കാബേജ് സഹായിക്കുന്നു.
3. സള്‍ഫര്‍
സള്‍ഫര്‍ ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് കാബേജ്. ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുന്ന കാര്യത്തില്‍ മുന്നിലാണ് കാബേജ്. അണ്ഡാശയ ക്യാന്‍സറിനെ ഇല്ലാതാക്കാന്‍ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് കാബേജ്. കാബേജ് കൊണ്ട് സ്തനാര്‍ബുദം പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.
4. വിറ്റാമിന്‍ എ
വിറ്റാമിന്‍ എ കൊണ്ട് സമ്പുഷ്ടമാണ് കാബേജ്. ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ആരോഗ്യത്തെ വളരെയധികം സഹായിക്കുകയും ചെയ്യുന്നു. ഇത് പനിയും ജലദോഷവും പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു. കാബേജ് ഇലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.
5. വൈറ്റമിന്‍ ബി
വിറ്റാമിന്‍ ബി1, ബി2 എന്നിവ ധാരാളം കാബേജില്‍ ഉണ്ട്. ഇത് ചര്‍മ്മത്തിനും മുടിക്കും കരളിനും കണ്ണിനും ആരോഗ്യം നല്കാന് സഹായിക്കുന്നു. ഇത് ആരോഗ്യമുള്ള മെറ്റബോളിസം നിലനിര്‍ത്താന്‍ സഹായിക്കുന്നു. മാത്രമല്ല കായികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.
6. വിറ്റാമിന്‍ സി
വിറ്റാമിന്‍ സിയും കാബേജില്‍ ഉണ്ട്. ഇത് ശരീരത്തിന് പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു. ഇത് യൂറിക് ആസിഡ് ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. സന്ധിവേദന, ചര്‍മ പ്രശ്നങ്ങള്‍ എന്നിവ കൊണ്ട് വലയുന്നവര്‍ക്ക് പരിഹാരം കാണുന്നതിനും കാബേജ് സഹായിക്കുന്നു.
7. വിറ്റാമിന്‍ കെ
വിറ്റാമിന്‍ കെ അടങ്ങിയ ഭക്ഷണങ്ങളില്‍ മുന്പില് നില്ക്കുന്ന ഒന്നാണ് വിറ്റാമിന്‍ കെ. ഇത് ഹൃദയാരോഗ്യങ്ങളില് നിന്ന് രക്ഷിക്കുന്നതിനും സഹായിക്കുന്നു. മാത്രമല്ല പല്ലിന്റെ പോടകറ്റുന്നതിനും ക്യാന്‍സര്‍ പോലുള്ള രോഗങ്ങളില്‍ നിന്നും പരിഹാരം കാണാന്‍ കാബേജ് സഹായിക്കുന്നു.
8. ഫോളിക് ആസിഡ് ഫോളിക് ആസിഡ് ആണ് കാബേജില്‍ അടങ്ങിയിട്ടുള്ള മറ്റൊരു പ്രധാനപ്പെട്ട ഘടകം. ഇത് കുഞ്ഞുങ്ങളില്‍ ജന്മനാ ഉള്ള വൈകല്യത്തെ ഇല്ലാതാക്കുന്നു. അതുകൊണ്ട് തന്നെ ഗര്‍ഭിണികള്‍ ഇത് കഴിക്കുന്നത് നല്ലതാണ്. കോശങ്ങളുടെ വളര്‍ച്ചയും ആരോഗ്യവും രക്തകോശങ്ങളുടേയും എല്ലാം ആരോഗ്യത്തിന് സഹായിക്കുന്ന ഒന്നാണ് കാബേജ്.
9. വയറ്റിലെ അള്‍സര്‍
വയറ്റിലെ അള്‍സറിന് പരിഹാരം കാണുന്നതിനും സഹായിക്കുന്ന ഒന്നാണ് കാബേജ്. കാബേജ് വെള്ളത്തിന് വയറ്റിലെ അള്‍സര്‍ ഇല്ലാതാക്കാന്‍ കഴിയുന്നു. മാത്രമല്ല ഇത് വയറിലെ ദഹനസംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം നല്കാന് സഹായിക്കുന്നു.