മാതൃത്വത്തിന്റെ ഒരിക്കലും മായാത്ത മുറിവാണ് സിസേറിയന് ബാക്കിവയ്്ക്കുന്നതെങ്കിലും അത് സമ്മാനിച്ച കണ്‍മണികളോടൊപ്പം ജീവിച്ചു തീര്‍ക്കുന്നതിലാണ് സന്തോഷമെന്ന്
എമിലി ഹോള്സ്റ്റണ് എന്ന 19-കാരി അമ്മ.
പ്രസവ ശേഷമുള്ള വയറും സിസേറിയന് മുറിവും തന്റെ ഇരട്ടകുട്ടികളുമായുള്ള ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചാണ് എമിലി മാതൃത്വത്തെ മനോഹരമാക്കുന്നത്. വയറിലെ മുറിവിലും സ്ട്രെച്ച് മാര്‍ക്കിലും താന്‍ ഒട്ടും നാണിക്കുന്നില്ലെന്നും എമിലി പറയുന്നു. ഇന്‍സ്റ്റഗ്രാമില്‍ ചിത്രം വൈറലായതോടെ ലോകമെമ്പാടും നിന്നും എമിലിയ്ക്ക് ആശംസാ പ്രവാഹമാണ്.
പ്രസവത്തിന് ശേഷം ശരീരത്തില്‍ വരുന്ന മാറ്റങ്ങളില്‍ ആകുലരാകുന്ന അമ്മമാര്‍ക്ക് തന്റെ ഈ ചിത്രം ആശ്വാസമാകുമെന്നാണ് എമിലിയുടെ അഭിപ്രായം. മാതൃത്വത്തിന്റെ ഈ പാടുകള്‍ തന്റെ ശരീരത്തില്‍ നിന്നും ഒരിക്കലും മായില്ലെന്ന് അറിയാമെങ്കിലും അതില്‍ തനിക്ക് വിഷമം ഇല്ലെന്നുമാണ് എമിലി പറയുന്നത്. രണ്ട് കണ്മണികള്കൊപ്പം ജീവിച്ചുതീര്‍ക്കുന്ന ഓരോ നിമിഷവും ഈ ആകുലതകളെയെല്ലാം ആട്ടിപ്പായിക്കുമെന്നും എമിലി പറയുന്നു.