നാഡീവ്യൂഹത്തെ ഗുരുതരമായി ബാധിക്കുന്ന സിക വൈറസിനു പ്രതിരോധ വാക്സിനുമായി ഗവേഷകര്‍. വാക്സിന് ഉപയോഗിച്ച എലികളില്‍ വൈറസിനെ തടയാന്‍ പറ്റുന്ന പ്രതിരോധ സംവിധാനം രൂപപ്പെട്ടതായി ഗവേഷകര്‍ പറയുന്നു.
വൈറസ് ബാധ തടയുന്നത് സിക പ്രോട്ടീനുകളിലെ രണ്ടോ മൂന്നോ ജീനുകള്‍ വഹിക്കുന്ന വാക്സിനാണ്. ഇതിന്റെ പ്രത്യേകത ഒരു പ്രാവശ്യത്തെ വാക്സിനിലൂടെ രോഗം പ്രതിരോധിക്കാമെന്നതാണെന്ന് ഗവേഷണത്തിനു നേതൃത്വം നല്കിയ യുഎസിലെ ഒഹായോ സ്റ്റേറ്റ് സര്‍വകലാശാലയിലെ പ്രൊഫ. ജ്യാന്റോങ്ലി പറയുന്നു.
വൈദ്യസംവിധാനങ്ങള്‍ കുറവായ സ്ഥലങ്ങളിലും ഫലപ്രദവും സുരക്ഷിതവുമായ ഈ വാക്സിന് ഏറെ പ്രയോജനകരമായിരിക്കും. എലികളിലെ പരീക്ഷണവിജയത്തെത്തുടര്ന്ന്, ഇതു മനുഷ്യരില്‍ എത്രത്തോളം ഫലപ്രദമാകുമെന്നു കണ്ടെത്തുകയാണ് അടുത്ത പടി. പ്രമുഖ ശാസ്ത്രമാസികയായ നേച്ചര്‍ കമ്യൂണിക്കേഷന്‍സില്‍ ഇതു സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡെങ്കിപ്പനി പ്രതിരോധിക്കാനും ഇതേ രീതിയില്‍ വാക്സിന് കണ്ടെത്താമെന്നു ഗവേഷകര്‍ പറയുന്നു.