ഇക്കാലത്ത് സൗന്ദര്യ വര്‍ധകവസ്തുക്കള്‍ ഉപയോഗിക്കാത്ത ആളുകള്‍ വളരെ കുറവായിരിക്കും. ഫേസ്ക്രീമും ലിപ്സ്റ്റിക്കുമെല്ലാം വിപണിയില്‍ സര്‍വ്വസാധാരണമായ ഉല്‍പ്പന്നങ്ങളാണ്. എന്നാല്‍ എന്ത് വിശ്വസിച്ചാണ് നിങ്ങളിവയൊക്കെ വാങ്ങി ഉപയോഗിക്കുന്നതെന്ന് ചോദിച്ചാല്‍ ഉത്തരമുണ്ടോ? ഇത്തരം സൗന്ദര്യവര്‍ധക വസ്തുക്കളില്‍ അടങ്ങിയിരിക്കുന്നത് മാരക വിഷമയമുള്ള കെമിക്കല്‍സ് ആണെന്നാണ് പഠനം.
വിലകൂടിയ ക്രീം മുതല്‍ നിങ്ങള്‍ എന്നും ഉപയോഗിക്കുന്ന എണ്ണയും ഷാംപുവുമൊന്നും സുരക്ഷിതമല്ലെന്നാണ് പഠനങ്ങളില്‍ തെളിയുന്നത്. സാമൂഹിക മാധ്യമങ്ങളില്‍ നിന്നും മറ്റും ലഭിക്കുന്ന പ്രചോദനം കാരണമാണ് കുട്ടികള്‍ ഡോക്ടര്‍മാരുടെ നിര്‍ദേശം കൂടാതെ തന്നെ ഇവ വാങ്ങി ഉപയോഗിക്കുന്നത്. ഇതു കാരണം പല രോഗങ്ങളും ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകുന്നുണ്ട്.
പരസ്യങ്ങളിലൂടെ മാത്രം ലഭിക്കുന്ന വിശ്വാസത്തിന്റെ പേരിലാവും ഈ ഉല്‍പ്പന്നങ്ങളെല്ലാം ആളുകള്‍ വാങ്ങി ഉപയോഗിക്കുന്നത്. എന്നാല്‍ പ്രസ്തുത ഉല്പ്പന്നത്തിലടങ്ങിയിരിക്കുന്ന ഇന്ഗ്രേഡിയന്സിനെപ്പറ്റി പലരും ബോധവാന്മാരല്ല.
എന്നാല്‍, നിറം വര്‍ധിപ്പിക്കണമെന്നു നിര്ബന്ധമുള്ളര്ക്ക് പ്രകൃതിദത്തമായ വഴികള്‍ പരീക്ഷിക്കാം. നാരങ്ങാനീര് സ്ഥിരമായി മുഖത്തു പുരട്ടുന്നതു നിറം വര്‍ധിപ്പിക്കാന്‍ സഹായിക്കും. ഓറഞ്ചിന്റെ തൊലി ഉണക്കിപ്പൊടിച്ചതു വെള്ളത്തിലോ പാലിലോ ചേര്‍ത്തു മുഖത്തു പുരട്ടി 15 മിനിറ്റിനു ശേഷം കഴുകിക്കളയാം.
പഴുത്ത പപ്പായ സ്ഥിരമായി പുരട്ടുന്നതും വെള്ളരിക്കാനീര് പുരട്ടുന്നതും നിറം വര്‍ധിപ്പിക്കാന്‍ നല്ലതാണ്. മുഖം മസാജ് ചെയ്താല്‍ രക്തയോട്ടം വര്‍ധിക്കുകയും സ്കിന്‍ ടോണ്‍ മെച്ചപ്പെടുകയും ചെയ്യും. മഞ്ഞള്‍ പാലിലരച്ചു പുരട്ടുന്നതും ചന്ദനപ്പൊടി റോസ്വാട്ടറില് ചേര്‍ത്തു പുരട്ടുന്നതും ഗുണം ചെയ്യും. ചര്‍മം വരണ്ടാല്‍ നിറം മങ്ങും. ദിവസവും രണ്ടു നേരം മോയിച്യുറൈസര് നിര്‍ബന്ധമായും ഉപയോഗിക്കണം. മുഖം കഴുകാന്‍ പയറുപൊടി ഉപയോഗിക്കാം. സ്ഥിരമായി വെയിലു കൊള്ളുന്നവരുടെ ചര്‍മത്തില്‍ കരുവാളിപ്പുണ്ടായി നിറം മങ്ങും. പുറത്തിറങ്ങുന്നതിന് 20 മിനിറ്റ് മുന്‍പ് എസ്പിഎഫ് 30 എങ്കിലുമടങ്ങിയ സണ്‍സ്ക്രീന്‍ പുരട്ടണം. സണ്‍സ്ക്രീന്‍ പുരട്ടിയാലും കുട ഉപയോഗിക്കാന്‍ മറക്കരുത്.