ദിവസവും ഓരോ ആപ്പിള്‍ കഴിച്ചാല്‍ ഡോക്ടറെ കാണേണ്ട കാര്യമില്ലെന്നൊരു ചൊല്ലുണ്ട്. അത്രയും ഏറെയാണ് ആപ്പിളിന്റെ ഗുണങ്ങള്‍. എന്നാല്‍ ഇപ്പോള്‍ ചൂണ്ടിക്കാണിക്കുന്നത് ആപ്പിള്‍ത്തൊലി ക്യാന്‍സറിനെ അകറ്റുമെന്നാണ്. അതിനുള്ള സത്തുക്കളാണ് തൊലിയില്‍ അടങ്ങിയിട്ടുള്ളതെന്നാണ് പുതിയ കണ്ടെത്തല്‍.
ആപ്പിള്‍ തൊലിയിലടങ്ങിയിരിക്കുന്ന ട്രിറ്റര്‍പെനോയിഡ്സ് എന്ന വസ്തുവിന് കാന്‍സര്‍ കലകളെ കൊന്നുകളയുവാനുള്ള ശേഷിയുള്ളവയാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ലിവര്‍, കോളണ്‍, സ്തനങ്ങള്‍ എന്നിവിടങ്ങളില്‍ ബാധിക്കുന്ന കാന്‍സറിന്റെ കലകളെ ഇവയ്ക്ക് തടയാന്‍ കഴിയുമെന്ന് പഠനങ്ങള്‍ പറയുന്നു.
നേരത്തേ എലികളിലുള്ള കാന്‍സര്‍ കലകളുടെ വലിപ്പത്തെയും വളര്‍ച്ചയെയും ഇവയ്ക്ക് കുറയ്ക്കാന്‍ കഴിയുമെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ ഈ ഗുണം മനുഷ്യരിലും ഉപയോഗപ്പെടുത്താമെന്ന പ്രതീക്ഷയിലാണ് ഗവേഷകര്‍.