വെറുതെ ഇരുന്ന് ചിപ്സ് കൊറിച്ചോണ്ടിരിക്കുന്നത് ഒരു വല്ലാത്ത സുഖം തന്നെയാണ്. കറുമുറെ കടിച്ച് പൊട്ടിച്ച് കഴിക്കുന്ന ചിപ്സിനോട് ഇഷ്ടം ഒരിത്തിരി കൂടുതലായിരിക്കും മിക്കവര്‍ക്കും. പൊതുവെ കപ്പ കൊണ്ടും പഴം കൊണ്ടുമുള്ള ചിപ്സാണ് കണ്ടു വരുന്നത്. എന്നാല്‍ ആപ്പിളു കൊണ്ടും ചിപ്സ് ഉണ്ടെന്ന് അറിയാമോ? അടിപൊളി ടേസ്റ്റുള്ള ആപ്പിള്‍ ചിപ്സ് ഇന്ന് തയ്യാറാക്കിയാലോ?
ചേരുവകള്‍:
ആപ്പിള്‍ – 3 എണ്ണം
പഞ്ചസാര – 2 ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
കറുവപ്പട്ട പൊടിച്ചത് -ഒന്നര ടീസ്പൂണ്‍
വെളിച്ചെണ്ണ – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
ആദ്യം ആപ്പിള്‍ കഴുകി വൃത്തിയാക്കി തീരെ നേര്‍ത്ത കഷ്ണങ്ങളാക്കി വട്ടത്തില്‍ മുറിക്കണം. കുരു കളയാന്‍ മറക്കരുത്. ഒരു ബൗളില്‍ പഞ്ചസാരയും ഉപ്പും ഒരു ടീസ്പൂണ്‍ കറുവപ്പട്ട പൊടിച്ചതും ഇളക്കി യോജിപ്പിക്കുക. ഇത് ആപ്പിള്‍ കഷ്ണങ്ങള്ക്കു മുകളില്‍ വിതറി മൂന്ന് മിനിറ്റ് അടച്ചു വെയ്ക്കുക. ഒരു പാനില്‍ എണ്ണ തിളപ്പിച്ച് ആപ്പിള്‍ കഷ്ണങ്ങള്‍ അതിലിട്ട് വറുത്തു കോരാം. അര ടീസ്പൂണ്‍ കറുവപ്പട്ട പൊടിച്ചത് ആപ്പിള്‍ ചിപ്സില്‍ വിതറിക്കോളൂ. ടേസ്റ്റ് അല്‍പ്പം കൂടാന്‍ ഇത് ബെസ്റ്റാണ്. അല്‍പ്പമൊന്ന് തണുത്ത ശേഷം കറുമുറെ കഴിക്കാം.