തണ്ണിമത്തന് പൊതുവെ എല്ലാവര്ക്കും ഇഷ്ടമാണ്. ധാരാളം ജലാംശം അടങ്ങിയതിനാല്‍ ഇതൊരു നല്ല ദാഹശമനിയാണ്. തണ്ണിമത്തന് ജ്യൂസാക്കിയൊ വെറുതെ കഴിക്കുകയോ ആണ് പലരും ചെയ്യാറ്. എന്നാല്‍ തണ്ണിമത്തന് കൊണ്ട് നല്ല മില്‍ക്ക് ഷേക്ക് എത്ര പേര് തയ്യാറാക്കിയിട്ടുണ്ട്. കുളിരും ആശ്വാസവും പകരുന്ന തണ്ണിമത്തന് ഷേക്ക് ഇത്തവണ പരീക്ഷിക്കാം.
ചേരുവകള്‍:
തണ്ണിമത്തന് തൊലിയും കുരുവും കളഞ്ഞത്- ഒരു കപ്പ്
പാല് – അരക്കപ്പ്
ഏലയ്ക്കാപ്പൊടി – അര ടീസ്പൂണ്‍
പഞ്ചസാര ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
തണ്ണിമത്തന് ഫ്രിഡ്ജില്‍ വെച്ച് നന്നായി തണുപ്പിക്കുക. ശേഷം ഫ്രീസറില്‍ വച്ച പാലും ഏലയ്ക്കാപ്പൊടിയും തണ്ണിമത്തനും പഞ്ചസാരയും മിക്സിയില്‍ ഇട്ട് നന്നായി അടിച്ച് ഭംഗിയായി അലങ്കരിച്ച് സെര്‍വ്വ് ചെയ്യാം