മലയാളിയുടെ ഏക്കാലത്തെയും ഇഷ്ടപ്പെട്ട ആഹാരമാണ് കപ്പ. കപ്പ മീന്‍കറി, കപ്പ ചമ്മന്തി എന്നിങ്ങനെ നീണ്ടു പോകുന്ന കപ്പ കോമ്പിനേഷനുകള്‍ വീടുകളില്‍ മാത്രമല്ല തട്ടുകടകളിലും ഹോട്ടലുകളിലും ലഭ്യമാണ്. കപ്പയും കറിയെല്ലും കൂട്ടിയുള്ള കപ്പബിരിയാണി മറ്റൊരു സൂപ്പര്‍ കപ്പ വിഭവമാണ്. കോട്ടയം അച്ചായന്മാരുടെ പ്രധാന ഭക്ഷണമായ കപ്പബിരിയാണിയുടെ രുചിക്കൂട്ടെങ്ങനെയെന്നു അറിയാം.
ചേരുവകള്‍
കപ്പ -2 കിലോ
കറിയെല്ല് – ഒന്നര കിലോ
കപ്പ വേവിക്കാന്‍
1. തേങ്ങ – ഒരു തേങ്ങ
2. വെളുത്തുള്ളി – 2 അല്ലി
3. ചുവന്നുള്ളി – 4 അല്ലി
4. പച്ചമുളക് – 3 എണ്ണം
5. കറിവേപ്പില – ഒരു തണ്ട്
6. മഞ്ഞള്‍പൊടി – കാല് ടീസ്പൂണ്‍
7. ഉപ്പ് – ആവശ്യത്തിന്
കറിയെല്ല് വേവിക്കാന്‍
1. മീറ്റ് മസാല – ഒന്നര സ്പൂണ്‍
2 മുളക് പൊടി – ഒന്നര ടേബിള്‍ സ്പൂണ്‍
2. സവാള അരിഞ്ഞത് -1 വലുത്
3. കറിവേപ്പില – 2 തണ്ട്
4. ഇഞ്ചി അരിഞ്ഞത് – 2 സ്പൂണ്‍
5. വെളുത്തുള്ളി – 4 അല്ലി അരിഞ്ഞത്
7. ഉപ്പ് – പാകത്തിന്
കടുക് താളിക്കുന്നതിന്
വെളിച്ചെണ്ണ – ആവശ്യത്തിന്
കടുക് – 1 ടീസ്പൂണ്‍
ചുവന്നുള്ളി – 2 അരിഞ്ഞത്
കറിവേപ്പില – 2 തണ്ട്
പാകം ചെയ്യുന്ന വിധം
കപ്പ കൊത്തിയരിഞ്ഞ് നന്നായി കഴുകി വേവിച്ച് അരപ്പ് ചേര്‍ത്ത് മാറ്റി വയ്ക്കുക. ഒരു കുക്കറില്‍ കറിയെല്ല് കഴുകി ഒന്നു മുതല്‍ 7 വരെയുള്ള ചേരുവകള്‍ ചേര്‍ത്ത് അടുപ്പത്ത് വച്ച് 2 വിസില്‍ വന്നുകഴിഞ്ഞ് ചെറുതീയില്‍ വേവിക്കുക. കറിയെല്ല് നന്നായി വേവിക്കണം. വെള്ളം ചേര്‍ത്ത് വേവിക്കേണ്ട ആവശ്യമില്ല. വെന്തു കഴിഞ്ഞ് വെള്ളം ഉണ്ടെങ്കില്‍ അത് വറ്റിക്കുക. വേവിച്ചുവച്ചിരിക്കുന്ന കപ്പയിലേക്ക് വെന്ത് വെള്ളം വറ്റിയ കറിയെല്ല് ചേര്‍ക്കുക. നന്നായി ഇളക്കി മാറ്റിവയ്ക്കുക. ഇതിലേക്ക് വെളിച്ചെണ്ണയില്‍ കടുക് താളിച്ച് ഒഴിച്ച ശേഷം നല്ല വാഴയിലയില്‍ വിളമ്പി ചൂടോടെ കഴിക്കാം