ഇഡ്ഡലി മലയാളികളുടെ എക്കാലത്തെയും ഇഷ്ട പലഹാരമാണ്. എന്നാല്‍ റവ കൊണ്ടുള്ള ഇഡ്ഡലി നിങ്ങള്‍ ആരെങ്കിലും പരീക്ഷിച്ചിട്ടുണ്ടോ? വളരെ എളുപ്പത്തില്‍ രുചികരമായ റവ ഇഡ്ഡലി എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
ചേരുവകള്‍
റവ വറുത്തത് – 1 കപ്പ്
പുളിയില്ലാത്ത തൈര് – 1 കപ്പ്
സവാള പൊടിയായി അരിഞ്ഞത് – 1 കപ്പ്
കാരറ്റ് പൊടിയായി അരിഞ്ഞത് – 1 കപ്പ്
പച്ചമുളക് – 1 എണ്ണം
ഉപ്പ് – ആവശ്യത്തിന്
വെള്ളം – ആവശ്യത്തിന്
പാചകരീതി
റവയും തൈരും കൂടി നല്ലത് പോലെ യോജിപ്പിച്ച് വെക്കുക. 20 മിനിറ്റ് വെക്കണം. അതിനു ശേഷം ഈ കൂട്ടിലേക്ക് സവാള, കാരറ്റ്, പച്ചമുളക്, ഉപ്പ് എന്നിവ ചേര്‍ത്ത് കുഴയ്ക്കുക. വെള്ളം അല്പം ചേര്‍ത്ത് കൊടുക്കണം. ഇഡ്ഡലി മാവിനേക്കാളും ഒരല്പം കുറുകി ഇരിക്കണം. എണ്ണമയം പുരട്ടിയ ഇഡ്ഡലി തട്ടില്‍ ഈ മാവ് ഒഴിച്ച് ആവിയില്‍ വേവിച്ചെടുക്കുക. സ്വാദിഷ്ടമായി റവ ഇഡ്ഡലി തയ്യാര്‍.