ആഹാരത്തിന് ശേഷം ഇനി ഒരല്‍പ്പം പുഡ്ഡിങ് ആവാം. പാചകത്തില്‍ വല്യ അറിവില്ലാത്തവര്‍ക്കു പോലും എളുപ്പത്തില്‍ തയ്യാറാക്കാന്‍ കഴിയുന്ന ഒരു വിഭവമാണ് ഗ്രേപ് പുഡ്ഡിങ്. ഏറെ രുചികരമായ തണുപ്പിച്ച് കഴിക്കാവുന്ന ഈ വിഭവം തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം
ആവശ്യമായ സാധനങ്ങള്‍
കറുത്ത മുന്തിരി – 2 കപ്പ്
പഞ്ചസാര – 3/4 കപ്പ്
ചൈനാ ഗ്രാസ് -1 പാക്കറ്റ്
കണ്ടന്‍സ്ഡ് മില്‍ക്ക് – 1/2 കപ്പ്
തയാറാക്കുന്ന വിധം
ആദ്യം മുന്തിരി കഴുകി വൃത്തിയാക്കി 2 കപ്പ് വെള്ളം ചേര്‍ത്ത് തിളപ്പിക്കുക. ശേഷം തണുക്കുമ്പോള്‍ ജ്യൂസ് ഉണ്ടാക്കി അരിച്ചെടുക്കണം. അല്പം ചൈന ഗ്രാസ് വെള്ളത്തില്‍ കുറച്ച് നേരം കുതിര്‍ത്ത് അടുപ്പില്‍ വെച്ച് അലിയിക്കുക. മുന്തിരി ജ്യൂസ് അടുപ്പത്ത് വെച്ച് പഞ്ചസാരയും കണ്ടന്‍സ്ഡ് മില്‍ക്കും അലിയിച്ച ചൈനാഗ്രസും ചേര്‍ത്ത് ഇളക്കി യോജിപ്പിക്കുക. ഇത് മോള്‍ഡില്‍ ഒഴിച്ച് ഫ്രിഡ്ജില്‍ വെച്ച് സെറ്റ് ചെയ്യുക. ഗ്രേപ് പുഡ്ഡിങ് റെഡി.