കേക്കുകളിലെ താരമാണ് റെഡ് വെല്‍വറ്റ്. കൊതിപ്പിക്കുന്ന നിറത്തിലും രുചിയിലും കടകളില്‍ നിറഞ്ഞു നില്ക്കുന്ന റെഡ് വെല്‍വറ്റ് ഇടക്കിടെ കഴിക്കാന്‍ ആഗ്രഹം തോന്നാത്തവര്‍ ചുരുക്കമാണ്. എന്നാല്‍ ഇനി കടകളില്‍ പോയി വാങ്ങി രുചിക്കാന്‍ നില്‍ക്കണ്ട. ചുരുങ്ങിയ സമയം കൊണ്ട് വീട്ടില്‍ തന്നെ തയ്യാറാക്കാം
ചേരുവകള്‍
മൈദ – 1 1/2 കപ്പ്
കൊക്കോ പൗഡര്‍ – 1 ടേബിള്‍സ്പൂണ്‍
ബേക്കിംഗ് പൗഡര്‍ – 1 സ്പൂണ്‍
ബേക്കിംഗ് സോഡ – 1 1/2 സ്പൂണ്‍
ഉപ്പ് – ഒരു നുള്ള്
സണ്‍ഫ്ളവര്‍ ഓയില്‍ – 3/4 കപ്പ്
പഞ്ചസാര – 1 കപ്പ്
മുട്ട – 3
വാനില എസന്‍സ് – 1 സ്പൂണ്‍
ബട്ടര്‍ മില്‍ക്ക് – 1/2 കപ്പ്
റെഡ് കളര്‍ – 2 സ്പൂണ്‍
കണ്ടന്‍സ്ഡ് മില്‍ക്ക് (ആവശ്യമെങ്കില്‍) -1 സ്പൂണ്‍
ലെമണ്‍ ജ്യൂസ് – 1 സ്പൂണ്‍
ഫ്രോസ്റ്റിങ്
വിപ്പിങ് ക്രീം – 3കപ്പ്
ചീസ് – 1 കപ്പ്
പഞ്ചസാര പൊടിച്ചത് – 2 കപ്പ്
തയാറാക്കുന്ന വിധം
പാലും ലെമണ്‍ ജ്യൂസും നാരങ്ങ നീരും നല്ലത് പോലെ യോജിപ്പിച്ച് 10 മിനിറ്റു വെയ്ക്കുക. മറ്റൊരു പാത്രത്തില്‍ മൈദയും ഉപ്പും നല്ലത് പോലെ അരിച്ചെടുക്കുക. എണ്ണ, പഞ്ചസാര, മുട്ട, വനില എസന്‍സ്, കണ്ടന്‍സ്ഡ് മില്‍ക്ക് എന്നിവ ചേര്‍ത്തു നന്നായി ബീറ്റ് ചെയ്യുക. ഇതിലേക്കു അരിച്ചു വെച്ച പൊടികളും ബട്ടര്‍ മില്‍ക്കും റെഡ് കളറും ചേര്‍ത്തു യോജിപ്പിച്ചാല്‍ കേക്കിനുള്ള മാവ് റെഡിയായി.ഒരു പാത്രത്തില്‍ ഒഴിച്ച് ഇത് അവ്നില്‍ വെച്ച് 20 മിനിറ്റ് ചൂടാക്കുക. ശേഷം മാറ്റിവയ്ക്കാം. വിപ്പിങ് ക്രീം, ചീസ്, പഞ്ചസാര പൊടിച്ചതും ചേര്‍ത്തു നല്ലതു പോലെ ബീറ്റ് ചെയ്യുക. ക്രീം ആവുന്നത് വരെ ബീറ്റ് ചെയ്യണം. ഈ ക്രീം ഉപയോഗിച്ച് കേക്ക് അലങ്കരിക്കാം. ശേഷം തണുപ്പിച്ച് കഴിക്കാം