വളരെ ലൈറ്റ് ആയിട്ടുള്ള ഒരു പാനീയമാണ് ലസ്സി. നല്ല തണുപ്പും രുചിയുമുള്ള ലസ്സി പൊതുവേ എല്ലാവര്ക്കും ഇഷ്ടമാകുന്ന പാനീയമാണ്. വളരെ നേര്‍പ്പിച്ചും കട്ടികൂട്ടിയും ലസ്സി ഉണ്ടാക്കാം. കട്ടി കൂട്ടണമെങ്കില്‍ ഫ്രഷ് ക്രീം ചേര്‍ത്താണ് തയ്യാറാക്കുന്നത്. വളരെ എളുപ്പത്തില്‍ ലസ്സി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം
ആവശ്യമായ സാധനങ്ങള്‍
കട്ടിയുള്ള തൈര് – രണ്ട് കപ്പ്
തണുത്ത പാല് – 1/2 കപ്പ്
തണുത്ത വെള്ളം – കപ്പ്
പഞ്ചസാര – 3 ടേബിള്‍ സ്പൂണ്‍
ഏലയ്ക്കാപൊടി – 1 ടീസ്പൂണ്‍
പനിനീര് – 1/2 ടീസ്പൂണ്‍
ഐസ് കട്ട- 7-8
നുറുക്കിയ ബദാം, അണ്ടിപ്പരിപ്പ്, കുങ്കുമപ്പൂ സ്ട്രാന്റ്സ് – അലങ്കരിക്കാന്‍
തയ്യാറാക്കുന്ന വിധം
ഒരു ബൗളില്‍ കട്ടിയുള്ള തൈര് ഒഴിക്കുക. ഇതിലേക്ക് തണുത്ത പാല്, തണുത്ത വെള്ളം എന്നിവ ചേര്‍ത്ത് നന്നായി ഇളക്കി വിടുക. കുമിളകള്‍ വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിലേക്ക് പഞ്ചസാരയും ഏലയ്ക്കാ പൊടിയും പനിനീരും ചേര്‍ക്കുക. ഐസ് കട്ട ഇട്ടതിന് ശേഷം നന്നായി കുലുക്കി കൊടുക്കുക. തയ്യാറാക്കിയ മിശ്രിതം ഒരു മിക്സിയിലെ ജാറിലേക്ക് മാറ്റുക. അതിന് ശേഷം എല്ലാം യോജിപ്പിക്കുക. തയ്യാറാക്കിയ പാനീയം ഗ്ലാസിലേക്ക് മാറ്റാം. അണ്ടിപ്പരിപ്പ് ,ബദാം കുങ്കുമപ്പൂ സ്ട്രാന്റ്സ് എന്നിവ വെച്ച് അലങ്കരിച്ച് നല്‍കാം.