മധുരമുള്ള ബ്രഡ് കൊണ്ടൊരു എരിവുള്ള വിഭവം വിളമ്പിയാലോ? അല്‍പ്പം വ്യത്യസ്തമായി ഇന്ന് അടുക്കളയില്‍ ചില്ലി ബ്രഡ് പരീക്ഷിക്കാം.
ആവശ്യമുള്ള സാധനങ്ങള്‍
വൈറ്റ് ബ്രഡ് – 5 എണ്ണം ടോസ്റ്റ് ചെയ്ത് എടുത്തത് (ക്യൂബ് ആയി മുറിച്ചത്)
ഇഞ്ചി – ഒരു ചെറിയ പീസ് അരിഞ്ഞത്
വെളുത്തുള്ളി – 3 അല്ലി അരിഞ്ഞത്
പച്ചമുളക് – 4 എണ്ണം അരിഞ്ഞത്
മല്ലിയില – ആവശ്യത്തിന്
സോയാസോസ് – 1 ടീസ്പൂണ്‍
റ്റൊമാറ്റോ സോസ് – 1 ടീസ്പൂണ്‍
ചില്ലി സോസ് – അര ടീസ്പൂണ്‍
സവോള വലുത് – രണ്ട് കഷ്ണം
ഉപ്പ് – ആവശ്യത്തിന്
ക്യാപ്സിക്കം – 1 പകുതി
തയാറാക്കുന്ന വിധം
ഒരു ഫ്രൈ പാനില്‍ അല്പം ബട്ടര്‍ ഇട്ട് ചൂടാക്കി, സവോള, ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി എന്നിവ വഴറ്റുക. ശേഷം ക്യാപ്സിക്കം, സോയാ സോസ്, റ്റൊമാറ്റോ സോസ്, ചില്ലി സോസ് എന്നീ ചേരുവകള്‍ ചേര്‍ക്കുക. നേരത്തെ ബട്ടറില്‍ ടോസ്റ്റ് ചെയ്ത ക്യൂബ് ആയി മുറിച്ച ബ്രഡ് ഇട്ട് ഇളക്കി മല്ലിയില മുകളില്‍ തൂകി ചൂടോടെ ചില്ലി ബ്രഡ് വിളമ്പാം.