സാധാരണയായി പാഷന്‍ഫ്രൂട്ട് ജ്യൂസ് ആയിട്ടോ അതുമല്ലെങ്കില്‍ പഞ്ചസാരയിട്ട് കഴിക്കുകയാണ് ചെയ്യാറ്. എന്നാല്‍ ഇതില്‍ നിന്നും തികച്ചും വ്യത്യസ്തമായി നമുക്ക് പാഷന്‍ഫ്രൂട്ട് ചമ്മന്തിയുണ്ടാക്കിയാലോ? അത്ഭുതപ്പെടേണ്ട.. ഒരു ഉരുള ചോറു അധികം കഴിക്കാന്‍ ഇതു മതി…
ചേരുവകള്‍
1. പാഷന്‍ഫ്രൂട്ട് പള്‍പ്പ് – 3 ടേബിള്‍സ്പൂണ്‍
2. തേങ്ങ ചിരകിയത് – 1 കപ്പ്
3. ഉപ്പ്, പച്ചമുളക്/കാന്താരിമുളക് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
എല്ലാ ചേരുവകളും വെള്ളം ചേര്‍ക്കാതെ കല്ലിലോ മിക്സിയിലോ അരച്ചെടുക്കുക. ശേഷം ചോറിനൊപ്പം കഴിക്കാം