ഇത്തിരി മധുരവും എരിവും പുളിയും കൂടിച്ചേരുന്ന വിഭവങ്ങള്‍ക്ക് രുചി അല്പം കൂടുതലാണ്. അത്തരത്തിലുള്ള ഒരു വിഭവമാണ് ഡേറ്റ്സ് കിസ്മിസ് പുളിയിഞ്ചി. സാധാരണ പുളിയിഞ്ചിയുടെ രുചിയില്‍ നിന്നും അല്പം വേറിട്ടു നില്ക്കുന്ന ഡേറ്റ്സ് കിസ്മിസ് പുളിയിഞ്ചിയുടെ രുചി എല്ലാവര്ക്കും ഒത്തിരി ഇഷ്ടമാകുമെന്നതില്‍ സംശയമേയില്ല. എങ്ങനെയാണ് ഈ വിഭവം തയ്യാറാക്കുന്നതെന്ന് നോക്കാം
ചേരുവകള്‍
1. നല്ല കാമ്പുള്ള ഈന്തപ്പഴം (ഡേറ്റ്സ്) ചെറിയ കഷണങ്ങളായി അരിഞ്ഞെടുത്തത് – മുക്കാല്‍ കപ്പ്.
2. ഗോള്‍ഡന്‍ കളറിലുള്ള നല്ലയിനം കിസ്മിസ് – അരക്കപ്പ്.
3. വെളിച്ചെണ്ണ – 23 ടേബിള്‍ സ്പൂണ്‍.
4. ഇഞ്ചി, വെളുത്തുള്ളി ചെറുതായി അരിഞ്ഞത് – 1. ടേബിള്‍ സ്പൂണ്‍ വീതം.
5. പച്ചമുളക് പൊടിയായി അരിഞ്ഞത് – 1. ടേബിള്‍ സ്പൂണ്‍.
6. ചെറിയ ഉള്ളി ചെറുതായരിഞ്ഞത് -1. ടേബിള്‍ സ്പൂണ്‍.
7. മുളകുപൊടി – 1. ടീസ്പൂണ്‍.
8. മഞ്ഞള്‍പ്പൊടി – ഒരു നുള്ള്.
9. പുളി കട്ടിയായി പിഴിഞ്ഞെടുത്തത് – 1 കപ്പ്.
10. ശര്‍ക്കര – 2 അച്ച്.
11. ഉപ്പ് – ആവശ്യത്തിന്.
12. കടുക് – അര ടീസ്പൂണ്‍.
13. ഉലുവ – കാല് ടീസ്പൂണ്‍.
14. ചുവന്ന മുളക് – 23 എണ്ണം നുറുക്കിയത്.
15. കറിവേപ്പില – ആവശ്യത്തിന്
പാചകം ചെയ്യുന്ന വിഭവം
ചീനച്ചട്ടിയില്‍ കുറച്ചു വെളിച്ചെണ്ണ ഒഴിച്ചു ചൂടാകുമ്പോള്‍ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, ചെറിയഉള്ളി എന്നിവ യഥാക്രമം ചേര്‍ത്തു വഴറ്റണം. നന്നായി വഴന്നാല്‍ ഈന്തപ്പഴവും കിസ്മിസും ചേര്‍ത്തു വഴറ്റണം. കിസ്മിസ് വീര്‍ത്തു വന്നാല്‍ മുളകുപൊടി, മഞ്ഞള്‍പ്പൊടി ചേര്‍ത്ത് ഇളക്കി പുളി ഒഴിച്ചുകൊടുക്കണം. ഉപ്പും ശര്‍ക്കരയും ചേര്‍ത്തു കുറച്ചുനേരം അടച്ചുവച്ചു തിളച്ച് ഒന്നുകുറുകിയാല് ഇറക്കിവയ്ക്കാം.
അല്പം വെളിച്ചെണ്ണയില്‍ കടുക്, ഉലുവ, ചകുന്ന മുളക്, കറിവേപ്പില, എന്നിവ മൂപ്പിച്ച് പുളിയിഞ്ചിയിലേക്കൊഴിച്ചു പാത്രത്തോടെ ചുറ്റിക്കുക. രുചികരമായ ഡേറ്റ്സ്, കിസ്മിസ് പുളിയിഞ്ചി റെഡി. ചോറിനോടൊപ്പം കഴിക്കാനാണ് ഏറ്റവും നല്ലത്. ദോശ, ഇഡ്ഡലി തുടങ്ങിയവയോടൊപ്പവും നന്നായിരിക്കും. ഈ പുളിയിഞ്ചി കുറെദിവസം സൂക്ഷിച്ചുവച്ച് ഉപയോഗിക്കാവുന്നതാണ്. പെട്ടെന്നു കേടുവരുന്നതല്ല. ഫ്രിജില്‍ വച്ച് ആവശ്യാനുസരണം ഉപയോഗിച്ചാല്‍ കൂടുതല്‍ ദിവസം കേടുവരാതെ ഉപയോഗിക്കാം.