ചോക്ലേറ്റ് വിഭവങ്ങള്‍ പൊതുവേ എല്ലാവര്ക്കും ഇഷ്ടമാണ്. എങ്കില്‍ നമുക്ക് ഇന്ന് ചോക്ളേറ്റ് കൊണ്ട് ഒരു വെറൈറ്റി ദോശ കഴിച്ചാലോ? വളരെ എളുപ്പം ഈ വിഭവം എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
ചേരുവകള്‍
ദോശ മാവ് -ആവശ്യത്തിന്
അലിയിപ്പിച്ചടുത്ത ചോക്ലേറ്റ് – 5 ടേബിള്‍സ്പൂണ്‍
തേങ്ങ ചിരകിയത് -5 ടേബിള്‍സ്പൂണ്‍
റ്റൂട്ടി ഫ്രൂട്ടി -3 ടേബിള്‍സ്പൂണ്‍
ചെറി -5 എണ്ണം
തയ്യാറാക്കുന്ന വിധം
അലിയിച്ചെടുത്ത ചോക്ലേറ്റിലേക്ക് ചിരകിയ തേങ്ങ, റ്റൂട്ടി ഫ്രൂട്ടി, ചെറി എന്നിവ ചേര്‍ക്കുക. ചട്ടിയില്‍ കുറച്ച് ദോശ മാവ് ഒഴിച്ച് കനം കുറഞ്ഞ രീതിയില്‍ പരത്തിയെടുക്കുക. ദോശ വെന്തു വരുമ്പോള്‍ ചോക്ലേറ്റ് ദോശയുടെ മുകളിലായി ഒഴിച്ചു കൊടുക്കുക.