വിവിധ തരം പഴങ്ങള്‍ ഒന്നിച്ച് ചേരുമ്പോള്‍ ലഭിക്കുന്ന രുചി ഒരു അപാര രുചി തന്നെയാണ്. അത്തരത്തിലുള്ള ഒരു വിഭവമാണ് മിക്സഡ് ഫ്രൂട്ട്സ് സ്മൂത്തി. ആരോഗ്യത്തിന് ഒത്തിരി ഗുണം നല്കുന്നതിനോടൊപ്പം മനസ്സു നിറയക്കുന്ന രുചിയും ഇത് സമ്മാനിക്കുന്നു. ചൂടുകാലത്ത് ഒത്തിരി ഉന്മേഷം പകരുന്ന ഈ തണുത്ത വിഭവം എങ്ങനെ തയ്യാറാക്കമെന്ന് നോക്കാം.
ആവശ്യമായ സാധനങ്ങള്‍
1. പച്ച മുന്തിരി – 10 എണ്ണം
2. കറുത്ത മുന്തിരി – 10 എണ്ണം
3. ആപ്പിള്‍ – 1 എണ്ണം
4. റോബസ്റ്റ – 2 എണ്ണം
5. പാല് – 2 കപ്പ്
6. പഞ്ചസാര ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
എല്ലാ പഴങ്ങളും മുറിച്ച് പാലും പഞ്ചസാരയും ചേര്‍ത്ത് നന്നായി അടിച്ചെടുക്കുക. ശേഷം ഒരു ഗ്ളാസില്‍ ഒഴിച്ച് മുകളില്‍ ഐസ്ക്രീം ഇട്ട് ഭംഗിയായി സെര്‍വ്വ് ചെയ്യാം.