കുട്ടികളുടെ ഇഷ്ട വിഭവമാണ് ഫിഷ് ഫിംഗര്‍. ഈവനിങ് സ്നാക്സായും അല്ലാതെയും കഴിക്കാവുന്ന ഈ വിഭവത്തിനോട് കുട്ടികള്‍ക്ക് മാത്രമല്ല മുതിര്‍ന്നവര്‍ക്കും പെട്ടെന്ന് തന്നെ ഇഷ്ടം തോന്നും. അതിന്റെ രുചി തന്നെയാണ് പ്രധാനകാരണം. ഫിഷ് ഫിംഗര്‍ വളരെ എളുപ്പത്തില്‍ വീട്ടില്‍ തന്നെ പരീക്ഷാക്കാവുന്ന വിഭവമാണ്. എങ്ങനെയെന്ന് നോക്കാം.
ചേരുവകള്‍
1. മീന്‍ (മുള്ളില്ലാത്തത്) – 400 ഗ്രാം
2. ഇഞ്ചിവെളുത്തുള്ളി പേസ്റ്റ് – 3 ടീസ്പൂണ്‍
3. വിനിഗര്‍ – 3 ടീസ്പൂണ്‍
4. നാരങ്ങാനീര് -ഒരു ടീസ്പൂണ്‍
5. പച്ചമുളക് – ഒരു ടീസ്പൂണ്‍
6. റൊട്ടിപ്പൊടി -3 കപ്പ്
7. എണ്ണ വറുക്കാന്‍ -ആവശ്യത്തിന്
8. ഉപ്പ് – ആവശ്യത്തിന്
9. സോയാസോസ് – 2 ടീസ്പൂണ്‍
10. മൈദ – ഒരു കപ്പ്
തയ്യാറാക്കുന്ന വിധം
മീന്‍ കഷണങ്ങളില്‍ വിനിഗര്‍, നാരങ്ങാനീര്, ഇഞ്ചിവെളുത്തുള്ളി പേസ്റ്റ്, പച്ചമുളക് അരച്ചത് എന്നിവ സോയാസോസും ഉപ്പും ചേര്‍ത്ത് 15 മിനിട്ട് വെയ്ക്കുക. ഇത് മൈദയില്‍ മുക്കി റൊട്ടിപ്പൊടി പുരട്ടി എണ്ണയില്‍ വറുത്തുകോരുക. ശേഷം ഭംഗിയായി അലങ്കരിച്ച് വിളമ്പാം.