പതിവില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു പാസ്ത വിഭമാണ് ബൊ ടൈസ് വിത്ത് ടൊമാറ്റോ ആന്‍ഡ് ഫെറ്റ.ഒരു സിംപിള്‍ ഡിന്നര്‍ വിഭവമാണിത്. എല്ലാവര്ക്കും വളരെ ഏറെ ഇഷ്ടപ്പെടുന്ന വിഭവം വീട്ടില്‍ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ സാധനങ്ങള്‍
ഫര്‍ഫല്ലെ പാസ്ത – 150 ഗ്രാം
ഉപ്പ് – 1 ടേബിള്‍ സ്പൂണ്‍
ഒലിവ് ഓയില്‍ – ആവശ്യത്തിന്
വൈറ്റ് ഒനിയന്‍ 1 ടേബിള്‍ സ്പൂണ്‍
ഡിജോണ്മസ്റ്റാര്ഡ് 1 ടീസ്പൂണ്‍
കുരുമുളകുപൊടി- ആവശ്യത്തിന്
ബല്‍സാമിക് വിനീഗര്‍ – 2 ടേബിള്‍ സ്പൂണ്‍
പച്ച മുന്തിരി – 100 ഗ്രാം
ഫെറ്റ ചീസ് -300 ഗ്രാം
ബ്ലാസ്മിക് വിനീഗര്‍ റീഡക്ഷന് – 1 ടേബിള്‍ സ്പൂണ്‍
ബൊ ടൈസ് വിത്ത് ടൊമാറ്റോ ആന്‍ഡ് ഫെറ്റ തയാറാക്കുന്ന വിധം
ആദ്യം ഒരു പാനില്‍ വെള്ളം തിളപ്പിച്ച് ഒരു ടേബിള്‍ സ്പൂണ്‍ ഉപ്പ്, ഒലിവ് ഓയില്‍, 150 ഗ്രാം ഫര്‍ഫല്ലെ പാസ്ത ഇട്ട് 8 മിനിറ്റ് വേവിച്ച് അരിച്ചെടുത്തശേഷം അല്പം ഒലിവ് ഓയിലൊഴിച്ച് ഇളക്കി മാറ്റി വയ്ക്കുക. മറ്റൊരു പാത്രത്തില്‍ ചെറുതായരിഞ്ഞ ഒരു വൈറ്റ് ഒനിയന്‍, അരിഞ്ഞ വെളുത്തുള്ളി, ഒരു ടീസ്പൂണ്‍ ഡിജോണ്മസ്റ്റാര്ഡ് , ആവശ്യത്തിന് ഉപ്പും കുരുമുളകുപൊടിയും, 2 ടേബിള്‍ സ്പൂണ്‍ ബല്‍സാമിക് വിനാഗിരി, ഒലിവ് ഓയില്‍ എന്നിവ നന്നായി യോജിപ്പിച്ചു മാറ്റിവയ്ക്കുക. മുന്‍പ് തയാറാക്കിവച്ച പാസ്തയില്‍ ചെറുതായരിഞ്ഞ ചെറി ടൊമാറ്റോ 2 കപ്പ്, 100 ഗ്രാം പച്ച മുന്തിരി, തൊട്ടുമുന്‍പ് മാറ്റിവെച്ച മിശ്രിതവും ചേര്‍ത്ത് നന്നായി യോജിപ്പിച്ച് അതിലേക്കു കഷണങ്ങളാക്കിയ 300 ഗ്രാം ഫെറ്റ ചീസ് ചേര്‍ത്തിളക്കി മുകളില്‍ ബ്ലാസ്മിക് വിനീഗര്‍ റീഡക്ഷന് ഒഴിച്ച് കഴിയ്ക്കാം.